മുംബൈ: ആസ്തിയുടെ കാര്യത്തിൽ രാജ്യത്തെ മ്യൂച്വൽ ഫണ്ട് കമ്പനികളിൽ എച്ച്ഡിഎഫ്സി എഎംസി വീണ്ടും മുന്നിലെത്തി. ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടിനെ പിന്നിലാക്കിയാണ് എച്ച്ഡിഎഫ്സിയുടെ നേട്ടം. 2018 ഡിസംബറിൽ അവസാനിച്ച പാദത്തിലെ കണിക്ക് പ്രകാരമാണിത്. എച്ച്ഡിഎഫ്സി എഎംസി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 3.35 ലക്ഷം കോടി രൂപയാണ്. തൊട്ടുപിന്നിലുള്ള ഐസിഐസിഐ ആകട്ടെ 3.08 ലക്ഷം കോടി രൂപയുമാണ് കൈകാര്യം ചെയ്യുന്നത്. ഒരുവർഷത്തിനിടെ എച്ച്ഡിഎഫ്സിയുടെ ആസ്തിയിലുണ്ടായ വർധന 16 ശതമാനമാണ്. 2.89 ലക്ഷം കോടി രൂപയായിരുന്നു ഒരുവർഷം മുമ്പ് സമാന കാലയളവിൽ എച്ച്ഡിഎഫ്സിയുടെ ആസ്തി. ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ആന്റ് ക്രഡിറ്റ് റിസ്ക് കാറ്റഗറികളിലാണ് എച്ച്ഡിഎഫ്സി എഎംസിലുള്ള നിക്ഷേപത്തിലേറെയും. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ കാര്യത്തിൽ എസ്ബിഐ മ്യൂച്വൽ ഫണ്ടിനാണ് മൂന്നാം സ്ഥാനം. 2.64 ലക്ഷം കോടി രൂപയാണ് ഇവർ കൈകാര്യം ചെയ്യുന്നത്. റിലയൻസ് മ്യൂച്വൽ ഫണ്ടിന്റെ ആസ്തിയാകട്ടെ 2.36 ലക്ഷം കോടി രൂപയുമാണ്. മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 23.61 ലക്ഷം കോടി രൂപയാണ്. content highlight:HDFC MF regains top spot in mutual fund
from mathrubhumi.latestnews.rssfeed http://bit.ly/2Vn0r9w
via
IFTTT
No comments:
Post a Comment