ബാങ്ക് ആക്രമണം: അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 12, 2019

ബാങ്ക് ആക്രമണം: അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാംദിനം സെക്രട്ടേറിയറ്റിനുസമീപത്തെ എസ്.ബി.ഐ. ട്രഷറി ബ്രാഞ്ചിൽ അക്രമം നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടുപേരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ ആറുപേരെക്കൂടി തിരിച്ചറിഞ്ഞു. റിമാൻഡിലായ ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. എൻ.ജി.ഒ. യൂണിയൻ നേതാവ് സുരേഷ് ബാബു, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ അനിൽകുമാർ, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാർ, ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാർ എന്നിവരെയാണ് ക്യാമറാദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞത്. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കേസിൽപ്പെട്ടവരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ 15 പേർക്കെതിരേ കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നെങ്കിലും ഒൻപതുപേരുടെ ദൃശ്യങ്ങൾ മാത്രമാണ് ബാങ്കിലെ സുരക്ഷാ ക്യാമറയിൽനിന്ന് പോലീസിനു ലഭിച്ചത്. ഇതിൽ ആറുപേരെയാണ് പോലീസ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. മറ്റൊരാളും എൻ.ജി.ഒ. യൂണിയന്റെ ഭാരവാഹിയാണെന്നാണ് സൂചനയെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല. അക്രമം നടന്ന ദിവസം ഓഫീസിലെത്തിയ യൂണിയൻ നേതാക്കൾ രണ്ട് വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായി സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ ബാങ്ക് അധികൃതർക്കു പരാതി നൽകിയിട്ടുമുണ്ട്. Content Highlights:SBI Branch Attack Case


from mathrubhumi.latestnews.rssfeed http://bit.ly/2TJNhlb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages