മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: എ പദ്മകുമാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: എ പദ്മകുമാര്‍

ശബരിമല: അയ്യപ്പഭക്തർക്ക് സുഗമമായി മകരവിളക്ക് ദർശനം നടത്തി മടങ്ങുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാരിക്കേഡുകൾ ക്രമീകരിച്ചാണ് മകരവിളക്ക് ദർശനം നടത്തുന്ന ഇടങ്ങളിൽ സുരക്ഷയൊരുക്കുന്നത്. സന്നിധാനത്തും പരിസരത്തുമായി വിവിധ സൈനിക വിഭാഗങ്ങൾ, ആരോഗ്യവകുപ്പ്, ദ്രുതകർമസേന തുടങ്ങിയവരും സജ്ജരായിരിക്കും. ഹരിവരാസനപുരസ്കാര വിതരണം നാളെ നടക്കും. കുടിവെള്ളം, ഔഷധം, അപ്പം അരവണ പ്രസാദം എന്നിവയും ഭക്തർക്കായി ക്രമീകരിച്ചിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന സുരക്ഷയാണ് മകരവിളക്കിനായി ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തും പൂങ്കാവനത്തിലുമായി അയ്യായിരത്തോളം പോലീസുകാരാണ് സുരക്ഷയൊരുക്കുക. കൂടാതെ ദ്രുതകർമസേന, ആർ എ എഫ്കമാൻഡോസ് സജ്ജമാണ്. തിരുവാഭരണ ഘോഷയാത്ര ശരം കുത്തിയിൽ അഞ്ച് മണിയോടെ എത്തും. തുടർന്ന് പതിനെട്ടാം പടിക്ക് മുകളിൽ ദേവസ്വം വകുപ്പ് മന്ത്രിയുൾപ്പെടെുള്ളവർ തിരുവാഭരണം സ്വീകരിക്കും. ജനുവരി ഇരുപതിനാണ് നട അടയ്ക്കുക. പോലീസ്,ദ്രുതകർമസേന, ദേവസ്വംബോർഡ് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരടക്കം സന്നിധാനത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു അവലോകന യോഗം. Content Highlights:Sabarimala Ready For Makaravilakk, Sabarimala, Sabarimala Women Entry, Sabarimala Women Entry Protest


from mathrubhumi.latestnews.rssfeed http://bit.ly/2SS81qS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages