സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് പോലീസ്: ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് പോലീസ്: ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

കൊച്ചി: കൊച്ചിയിലെ ആർപ്പോ ആർത്തവം പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിൻമാറി. ആർപ്പോ ആർത്തവം പരിപാടിയുടെ സംഘാടകർ തീവ്രസ്വഭാവക്കാർ ആണെന്ന പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പിൻമാറ്റം. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ആർത്തവം അശുദ്ധമല്ല എന്ന കാമ്പയിനുമായി സംഘാടകർ രംഗത്തു വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാൽ തീവ്ര സ്വഭാവമുള്ള സംഘടനകളാണ് പരിപാടിയുടെ സംഘാടനം എന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് പിൻമാറുകയായിരുന്നു. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് ഇന്റലിജൻസും മറ്റും അന്വേഷണം നടകത്തിവരികയാണ്. അതിനിടയിലാണ് റിപ്പോർട്ടും മുഖ്യമന്ത്രിയുടെ പിൻമാറ്റവും. content hifglights:CM Pinarayi step back from ArppoArthavam


from mathrubhumi.latestnews.rssfeed http://bit.ly/2D5bn4n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages