ചങ്ങനാശേരി: മുന്നോക്ക സംവരണ ബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് നായർ സർവീസ് സൊസൈറ്റി കേന്ദ്രസർക്കാരിന് കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ കൂടി അറിയിച്ചാണ് എൻ.എസ്.എസ് കത്തെഴുതിയത്. സർക്കാർ അധികാരത്തിൽ വന്ന ഉടൻ മുന്നോക്ക സംവരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിരുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. അതുകൊണ്ടു തന്നെ ബിൽ പാസാക്കിയപ്പോൾ അഭിനന്ദിക്കേണ്ടത് സാമാന്യ മര്യാദയാണ് - അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ തങ്ങൾക്ക് ഒപ്പം നിന്ന എൻ.എസ്.എസ് മുന്നോക്ക സംവരണ വിഷയത്തിലും പിന്തുണ നൽകുന്നതിനെ ഏറെ പ്രാധാന്യത്തോടെയാണ് ബി.ജെ.പി നോക്കിക്കാണുന്നത്. കൊല്ലം ബൈപ്പാസ് ഉൽഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചങ്ങനാശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. content highlights: NSS praised center on reservation bill on general category
from mathrubhumi.latestnews.rssfeed http://bit.ly/2Ctiz9h
via
IFTTT
No comments:
Post a Comment