ബെംഗളൂരു: കന്നഡ സിനിമാ സൂപ്പർ താരങ്ങളുടെയും നിർമാതാക്കളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. താരങ്ങളായ പുനീത് രാജ്കുമാർ, ശിവരാജ് കുമാർ, യഷ്, സുദീപ്, പ്രമുഖ നിർമാതാക്കളായ റോക്ക്ലൈൻ വെങ്കടേഷ്, സി.ആർ. മനോഹർ, വിജയ് കിരൻഗന്തൂർ എന്നിവരുടെ വീടുകളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് തുടങ്ങിയ പരിശോധന വൈകുന്നേരം വരെ തുടർന്നു. നഗരത്തിൽ 25 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നടൻമാരുടെ ബന്ധുക്കളുടെ വീട്ടിലും പരിശോധന നടന്നു. റെയ്ഡ് സംബന്ധിച്ച് വിശദീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. നൂറോളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, സഹോദരൻ പുനീത് രാജ് കുമാർ എന്നിവരുടെ വീടുകളിൽ ആദ്യമായാണ് ആദായനികുതി വകുപ്പ് പരിശോധന നടക്കുന്നത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം സിനിമാ നിർമാതാവാണ് റോക്ക് ലൈൻ വെങ്കിടേഷ്. ഇതുവരെ 25- ഓളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. നികുതിവെട്ടിപ്പ് നടത്തുന്നതായ പരാതിയിലാണ് പരിശോധന. ബിഗ് ബജറ്റ് ചിത്രമായ കെ. ജി. എഫ്. സിനിമയിലെ നായകനാണ് യാഷ്. ഇതിന്റെ നിർമാതാവിന്റെ വീട്ടിലും പരിശോധനയുണ്ടായി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തിയ കെ.ജി. എഫ്. ഇതിനകം 154 കോടി രൂപ നേടിയെന്നാണ് കണക്ക്. വിജയ് കിരൻഗന്തൂരാണ് ചിത്രം നിർമിച്ചത്. ബിഗ് ബജറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നതെന്നും പരിശോധനയുമായി സഹകരിച്ചതായും നടൻ സുദീപ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വില്ലൻ എന്ന ചിത്രത്തിൽ സുദീപും ശിവരാജ് കുമാറുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമാനിർമാണ മേഖലയിൽ കള്ളപ്പണം വിനിയോഗിക്കുന്നതായും പരാതി ഉയർന്നിരുന്നു. നഗരത്തിലെ ചില ഹോട്ടൽ ശൃംഖലയിലും റെയ്ഡുണ്ടായി. Content Highlight: Income tax raids on Kannada film producers, actors
from mathrubhumi.latestnews.rssfeed http://bit.ly/2AvXpXQ
via
IFTTT
No comments:
Post a Comment