പ്യോങ്ഗ്യാങ്: ഉത്തരകൊറിയയുടെ ഇറ്റലിയിലെ അംബാസിഡർ അപ്രത്യക്ഷനായതായി ദക്ഷിണകൊറിയ. അംബാസിഡറായ ജോ സോങ് ഗിൽ ആണ് ഇറ്റലിയിൽ നിന്ന് അപ്രത്യക്ഷനായിരിക്കുന്നത്. ഉത്തരകൊറിയയിൽനിന്ന്കൂറുമാറിയ ജോ സോങ് ഗിൽ അഭയം തേടി മറ്റൊരു വിദേശരാജ്യത്തേയ്ക്ക് കടന്നതായും റിപ്പോർട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ചാര സംഘടനയാണ് ഇറ്റലിയിൽനിന്നുള്ള ജോ സോങ്ങിന്റെ തിരോധാനം റിപ്പോർട്ട് ചെയ്തത്. ഒരു മാസം മുൻപുതന്നെ അദ്ദേഹം എംബസിയിൽനിന്ന് അപ്രത്യക്ഷനായെന്നും പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇദ്ദേഹം മറ്റേതെങ്കിലും രാജ്യത്തിനൊപ്പം ചേർന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജോ സോങ് ഏതെങ്കിലും വിദേശ രാജ്യത്ത് അഭയം തേടിയതിന്റെ സൂചനയൊന്നും ഇല്ലെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജോ സോങ്ങിനെ അംബാസിഡർ സ്ഥാനത്തു നിന്ന് നീക്കംചെയ്തതായി ഉത്തരകൊറിയ അറിയിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. ജോ സോങ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സുരക്ഷിത സ്ഥലത്തുണ്ടെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. നേരത്തെ ലണ്ടനിലെ ഡെപ്യൂട്ടി അംബാസിഡറായ തായ് യോങ് ഹോയും നേരത്തെ സ്ഥാനം ഉപേക്ഷിച്ച് ദക്ഷിണ കൊറിയയ്ക്കൊപ്പം ചേർന്നിരുന്നു. മുതിർന്ന നയതന്ത്രജ്ഞനായ തായ് യോങ്ങിന്റെ കൂറുമാറ്റം കിം ജോങ് ഉൻ ഭരണകൂടത്തിന് വലിയ തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്. Content Highlights:North Korea, Italy, South Korea, Jo Song-gil, Kim Jong-un
from mathrubhumi.latestnews.rssfeed http://bit.ly/2LOxHlx
via
IFTTT
No comments:
Post a Comment