വനിതാമതിലിനു നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം: രണ്ട് സ്ത്രീകളുടെ നില ഗുരുതരം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

വനിതാമതിലിനു നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം: രണ്ട് സ്ത്രീകളുടെ നില ഗുരുതരം

കാസർക്കോട് : വനിതാ മതിലിനു നേരെ ബിജെപി ആർഎസ്എസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. അംഗടിമുഗർ സ്വദേശികളായ സ്ത്രീകളെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ സ്ഥിതിഗതികൾ ശാന്തമാണ്. കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ വനിതാ മതിലിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് സംഭവം. കാസർക്കോട് ടൗണിൽ വനിതാമതിലിൽ പങ്കെടുത്ത് പോവുകയായിരുന്നു വാഹനത്തിന് നേരെ മായിപ്പടിയിൽ വെച്ച് ബിജെപി പ്രവർത്തകർ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിലുണ്ടായിരുന്ന അംഗടിമുഗർ സ്വദേശികളായ ഹൗവ്വാബി, സരസ്വതി തുടങ്ങിയ നാല് പേർക്കാണ് പരിക്കേറ്റത്. കാസർക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇരുവരുടെയും പരിക്ക് ഗുരുതരമായതിനെത്തുടർന്ന് മാംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കല്ലേറിൽ തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരുടെയും രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. മറ്റ് രണ്ട് പേരുടെ പരിക്ക് നിസ്സാരമാണ്. അക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 ബിജെപി പ്രവർത്ത് നേരെ വധശ്രമത്തിന് കേസ്സെടുത്തു. ചേറ്റുകുണ്ടിലെ സംഭവം ഉൾപ്പെടെ 300 ഓളം പേർക്കെതിരേ കേസ്സെടുത്തിട്ടുണ്ട്. content highlights:BJP attack against women wall, two women hospitalised, serious injuries


from mathrubhumi.latestnews.rssfeed http://bit.ly/2F23peC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages