സി ബി ഐ താത്കാലിക ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

സി ബി ഐ താത്കാലിക ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു

ന്യൂഡൽഹി: സി ബി ഐയുടെ താത്കാലിക ഡയറക്ടറായി എം നാഗേശ്വർ റാവു ചുമതലയേറ്റു. സി ബി ഐ ഡയറക്ടറായിരുന്ന ആലോക് വർമയെ സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർവ്യാഴാഴ്ച നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താത്കാലിക ഡയറക്ടറായി റാവു ചുമതലയേറ്റത്. ഡയറക്ടർ സ്ഥാനത്ത്പുതിയ ആൾ നിയമിതനാകുന്നിടം വരെ റാവു തുടരും. വ്യാഴാഴ്ച രാത്രി തന്നെ റാവു ചുമതലയേറ്റതായി സി ബി ഐ വൃത്തങ്ങൾ അറിയിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ബുധനാഴ്ച ജോലിയിൽ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങൾ. ആലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാർഗെ ശക്തമായി എതിർത്തിരുന്നു. പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ആലോക് വർമയെയും സി ബി ഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെയും കേന്ദ്രം പദവികളിൽനിന്ന് മാറ്റിനിർത്തിയത്. എന്നാൽ കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ആലോക് വർമ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആലോകിന്റെ ഹർജി ശരിവച്ച കോടതി, അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തിന് നിർദേശം നൽകി.ഒരാഴ്ചയ്ക്കുള്ളിൽ സെലക്ഷൻ കമ്മറ്റി ചേർന്ന് വർമയുടെ നിയമനക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കണമെന്നും നിർദേശിച്ചിരുന്നു. content highlights:m nageswar rao appointed as cbi director in charge


from mathrubhumi.latestnews.rssfeed http://bit.ly/2RlcRQT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages