തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്‌നം മറ്റു തലത്തില്‍ എത്തിക്കാന്‍-മന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്‌നം മറ്റു തലത്തില്‍ എത്തിക്കാന്‍-മന്ത്രി

കൊല്ലം: ആലപ്പാട് കരിമണൽ ഖനനത്തിന്റെ പേരിൽ പൊതുമേഖലയ്ക്കെതിരായ നീക്കത്തെ അനുവദിക്കാനാവില്ലെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. തന്റെ പേരിൽ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്നം മറ്റ് തലത്തിൽ എത്തിക്കാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. "തീരം സംരക്ഷിച്ചു മാത്രമേ ഖനനം നടത്തുവെന്നത് സർക്കാർ നയമാണ്. ആ നയം ഉറപ്പാക്കേണ്ടത് ഐആർഇയാണ്. പൊതുമേഖലയിൽ മാത്രമേ ഖനനം പാടുള്ളൂ. സ്വകാര്യ മേഖലയിൽ ഖനനം അനുവദിച്ചിട്ടില്ല. ഇതേ പ്രശ്നമായിരുന്നു തോട്ടപ്പള്ളിയിൽ സംഭവിച്ചത്. അവിടെസ്വകാര്യലോബിയുമായി കരാർ വെച്ചിട്ടായിരുന്നു അവിടെ സമരം നടത്തിയിരുന്നത്. എന്നാൽ തോട്ടപ്പള്ളിയിലേതുപോലെ മറ്റാർക്കോ വേണ്ടിയുള്ള സമരമാണ് ആലപ്പാടിലേതെന്ന് താൻ വിശ്വസിക്കുന്നില്ല, മന്ത്രി പറഞ്ഞു. ഇവിടെ പ്രശ്നം തീരം സംരക്ഷിക്കുക എന്നുള്ളതാണ്. കരസംരക്ഷിക്കുകയും വേണം പൊതുമേഖലയിലെ മിനറൽ സെപ്പറേഷൻ നടക്കുകുയുംവേണം. തന്റെ പേരിൽ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്നം മറ്റ് തലത്തിൽ എത്തിക്കാൻ വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. content highlights:minister J Mercykkutiyamma on audio clip and Alappad issue


from mathrubhumi.latestnews.rssfeed http://bit.ly/2Fl5K4n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages