ബിജെപിയുടെ OROP പരാമര്‍ശത്തിനെതിരെ ODOMOS പ്രയോഗവുമായി ഒമര്‍ അബ്ദുള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 29, 2019

ബിജെപിയുടെ OROP പരാമര്‍ശത്തിനെതിരെ ODOMOS പ്രയോഗവുമായി ഒമര്‍ അബ്ദുള്ള

ന്യൂഡൽഹി:കോൺഗ്രസിനെ വിമർശിക്കാൻ അമിത് ഷാ ഉന്നയിച്ച ഓൺലി രാഹുൽ ഓൺലി പ്രിയങ്ക പ്രയോഗത്തിന് ബദലായി ഒഡോമോസ് പ്രയോഗവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഹിമാചലിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു അമിത് ഷാ കോൺഗ്രസിനെ സംബന്ധിച്ച് OROP എന്നാൽ വൺ റാങ്ക് വൺ പെൻഷൻ അല്ല മറിച്ച് ഓൺലി രാഹുൽ ഓൺലി പ്രിയങ്കയാണെന്ന് പരിഹസിച്ചത്. ഇതിനെതിരെയാണ് ട്വിറ്ററിൽ ഒമർ അബ്ദുള്ള മോദിയേയും അമിത് ഷായേയും ചേർത്ത് ഒഡോമോസ് പ്രയോഗം നടത്തിയത്. കൊതുകുകളെ തുരത്തുന്ന ഒഡോമോസുമായിട്ടായിരുന്നു ഒമറിന്റെ ഉപമ. ഒഡോമോസിന്റെ ബാഹുല്യം കൊണ്ട് രാജ്യം ബുദ്ധിമുട്ടുകയാണ് എന്നായിരുന്നു ഒമറിന്റെ വിമർശം. ODOMOS എന്നതിന് ഓവർഡോസ് ഓഫ് ഓൺലി മോദി ഓൺലി ഷാ എന്നായിരുന്നു വിവക്ഷ. While the rest of the country suffers from too much ODOMOS - overdose (of) only Modi only Shah. https://t.co/PD1GoJbcIz — Omar Abdullah (@OmarAbdullah) 28 January 2019 Content Highlights:OROP,ODOMOS,Amit Shah,Omar Abdullah


from mathrubhumi.latestnews.rssfeed http://bit.ly/2HEOJEp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages