മലപ്പുറം: പൂക്കോട്ടൂർ അറവങ്കര പള്ളിപ്പടിയിൽ കാർ വീടിന്റെ മതിലിലിടിച്ച് സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മോങ്ങം ആനക്കച്ചേരി ബീരാൻ കുട്ടിയുടെ മകൻ ഉനയിസ്, കൊണ്ടോട്ടി ഹമ്മദ് കുട്ടിയുടെ മകൻ സനൂപ് മൊറയൂർ കുറുങ്ങാടൻ സ്വദേശി ശിഹാബുദ്ദീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഗൾഫിൽ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. content highlights:malappuram accident, 3 youths dead
from mathrubhumi.latestnews.rssfeed http://bit.ly/2MND1pX
via
IFTTT
No comments:
Post a Comment