അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടിക്ക് തിരിച്ചടി നൽകിക്കൊണ്ട് ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. മെഹ്സാന ജില്ലയിലെ ഉൻഛാ മണ്ഡലത്തിലെ എം.എൽ.എ ആഷാ പട്ടേലാണ് മോദിയെ പ്രകീർത്തിച്ച് രാഹുൽ ഗാന്ധിക്ക് കത്തെഴുതിയ ശേഷം പാർട്ടിയിൽ നിന്ന് രാജിവെച്ചത്. നിയമസഭാഗംത്വവും ആഷ രാജിവെച്ചിട്ടുണ്ട്. കോൺഗ്രസിന്റേത് വിഭാഗീയ രാഷ്ട്രീയമാണെന്നും കോൺഗ്രസ് വിഭാഗീയത വളർത്തുന്നുവെന്നുമാണ് ആഷയുടെ ആരോപണം. പ്രധാനമന്ത്രി മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി. എന്നാൽ വിവിധ വിഭാഗങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്-രാഹുൽ ഗാന്ധിക്ക് എഴുതിയ കത്തിൽ ആഷ പറയുന്നു.നരേന്ദ്ര മോദിയുടെ വീടുൾക്കൊള്ളുന്ന വട്നഗർ ആഷയുടെ മണ്ഡലത്തിലാണ്. content highlights:Gujarat Congress MLA Quits Ahead of Polls,
from mathrubhumi.latestnews.rssfeed http://bit.ly/2TvaLuC
via
IFTTT
No comments:
Post a Comment