നെയ്വേലി: ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി പോരാട്ടത്തിൽ തെലങ്കാനയ്ക്കെതിരേ കേരളത്തിന് ഗോൾരഹിത സമനില. ഇരുപകുതികളിലുമായി ലഭിച്ച പത്തോളം അവസരങ്ങളാണ് കേരളം തുലച്ചത്. ആദ്യ പകുതിയിൽ തന്നെ അരഡസനോളം ഗോളവസരങ്ങൾ സൃഷ്ടിക്കാൻ കേരളത്തിനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ആദ്യ മത്സരം തന്നെ സമനിലയിൽ അവസാനിച്ചതോടെ മേഖലാ റൗണ്ടിൽ പുതുച്ചേരി, സർവീസസ് എന്നിവർക്കെതിരേയുള്ള മത്സരങ്ങൾ കേരളത്തിന് നിർണായകമായി. വി. മിഥുൻ, രാഹുൽ രാജ്, സീസൺ, ജിതിൻ ഗോപാലൻ എന്നിവരെല്ലാം കേരളത്തിനായി ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. സെൻട്രൽ ഡിഫൻസിൽ രാഹുൽ വി. രാജും അലക്സ് സജിയും മികച്ച പ്രകടനം പുറത്തെടുത്തു. ക്രിസ്റ്റി ഡേവിസും മുഹമ്മദ് ഇനായത്തും അടങ്ങിയ മുന്നേറ്റനിരയ്ക്ക് അവസരങ്ങൾ മുതലാക്കാനാകാതെ പോയതാണ് കേരളത്തിന് വിനയായത്. നെയ്വേലിയിൽ സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന കേരള ടീം ഭാരതി സ്റ്റേഡിയത്തിൽ പരിശീലനത്തിൽ ചിത്രം: കെ.കെ സന്തോഷ് Content Highlights:santhosh trophy kerala vs telangana
from mathrubhumi.latestnews.rssfeed http://bit.ly/2D9I5Rf
via
IFTTT
No comments:
Post a Comment