മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശചെയ്ത് ശശി തരൂർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശചെയ്ത് ശശി തരൂർ

തിരുവനന്തപുരം: മഹാപ്രളയത്തിൽ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത് ശശി തരൂർ എം.പി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം നൊബേൽ പുരസ്‌കാര സമിതി അധ്യക്ഷൻ ബെറിറ്റ് റീറ്റ് ആൻഡേഴ്‌സന് കത്തയച്ചു. പാർലമെന്റ് അംഗമെന്ന നിലയ്ക്കാണ് ശുപാർശ. പ്രളയത്തെയും സ്വന്തം ജീവനെയും അവഗണിച്ച് മത്സ്യത്തൊഴിലാളികൾ 65,000 പേരെ രക്ഷിച്ചതായി തരൂർ നൊബേൽ സമ്മാന സമിതിയെ അറിയിച്ചു. ഇവരുടെ സേവനം ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുള്ളതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജീവിതപ്രയാസങ്ങൾ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ഭൂരിഭാഗം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. എന്നിട്ടും അവരുടെ അസാധാരണമായ രക്ഷാദൗത്യം അവരെ തീരദേശത്തെ പോരാളികളാക്കി. മനുഷ്യരാശിക്ക് മഹത്തായ സേവനം ചെയ്തവരെയാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കാറ്്‌. മത്സ്യത്തൊഴിലാളികളുടെ നിസ്വാർഥസേവനം തീർച്ചയായും അവരെ പുരസ്‌കാരത്തിന് അർഹരാക്കുന്നുവെന്ന് തരൂർ പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2Sy1e8Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages