ഐ എക്സാം സോഫ്റ്റ്‌വേര്‍ പാളി; അധ്യാപകര്‍ക്ക് പരീക്ഷാച്ചുമതല നല്‍കാനായില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

ഐ എക്സാം സോഫ്റ്റ്‌വേര്‍ പാളി; അധ്യാപകര്‍ക്ക് പരീക്ഷാച്ചുമതല നല്‍കാനായില്ല

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷാനടത്തിപ്പിന് അധ്യാപകരെ നിയോഗിക്കുന്ന സോഫ്റ്റ്വേർ സംവിധാനം പാളി. ഇതുമൂലം അധ്യാപകർക്ക് അവർ പരീക്ഷയ്ക്കുപോകേണ്ട സ്കൂളും പരീക്ഷ നടത്തേണ്ട ദിവസങ്ങളും നിശ്ചയിച്ച് നൽകാനായില്ല. ചുമതല വിഭജിച്ചുനൽകുന്ന യോഗത്തിന് അധ്യാപകരെത്തിയെങ്കിലും 20 ശതമാനത്തോളംപേർക്കു മാത്രമേ ജോലി വിഭജിച്ച് നൽകാനായുള്ളൂ. എച്ച്.എസ്.ഇ. മാനേജർ സോഫ്റ്റ്വേറിന്റെ സഹായത്താലാണ് പ്രായോഗിക പരീക്ഷയുള്ള 15 വിഷയങ്ങളുടെ അധ്യാപകർക്ക് ഡ്യൂട്ടി തയ്യാറാക്കി നൽകിയിരുന്നത്. എന്നാൽ, ഈ വർഷം ആദ്യമായി പരീക്ഷാ ഏകീകരണത്തിന്റെ ഭാഗമായി സ്കൂൾതലത്തിൽ ഉപയോഗിച്ചുവരുന്ന സോഫ്റ്റ്വേറായ ഐ എക്സാമാണ് ഉപയോഗിച്ചത്. ഇത് പാളിയതോടെ ഓരോ ജില്ലാകേന്ദ്രങ്ങളിലും ഓരോ വിഷയത്തിനും 150 മുതൽ 500 അധ്യാപകർക്കുവരെ ചുമതല വിഭജിച്ച് നൽകാനായില്ല. ലഭിച്ച പട്ടികയിലും പിശകേറെയാണെന്ന് അധ്യാപകർ പറയുന്നു. ഒടുവിൽ ജില്ലാ മേധാവിമാർ അധ്യാപകരോട് ചോദിച്ച് അവർക്ക് പോകാനിഷ്ടമുള്ള സ്കൂളുകൾ എഴുതിച്ചേർത്ത ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. പ്രായോഗിക പരീക്ഷ ഫെബ്രുവരി 14-നാണ് ആരംഭിക്കുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി, ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനെ ഡി.പി.ഐ.യിൽ ലയിപ്പിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ശ്രമമാണ് ഇതിനുപിന്നിലെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു. Content Highlights:i exam software fail to schedule exam duty for school teachers


from mathrubhumi.latestnews.rssfeed http://bit.ly/2BoeFOV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages