ലണ്ടൻ: ഫുട്ബോൾ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ വാർത്ത ഒരുപക്ഷേ ഇനിയുണ്ടാകാനിടയില്ല. രണ്ടാഴ്ച മുൻപ് വിമാന യാത്രയ്ക്കിടെ കാണാതായ കാർഡിഫ് സിറ്റിയുടെ അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സലയുടെ തിരച്ചിലിന് നേതൃത്വം നൽകുന്ന സമുദ്ര ശാസ്ത്രഞ്ജൻ ഡേവിഡ് മിയേൺസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് ഇംഗ്ലീഷ് ചാനൽ കടലിന്റെ അടിത്തട്ടിൽ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങൾ തിരച്ചിൽ സംഘം കണ്ടെത്തിയത്. ഇതോടെ സല ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് തിരച്ചിൽ സംഘം. സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്സണിന്റേയും കുടുംബത്തെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ജനുവരി 21-ാം തീയതി ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേക്കുള്ള യാത്രാമധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാർഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. നേരത്തെ സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകൾ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പലതവണ നിർത്തി വെച്ച തിരച്ചിൽ പിന്നീട് ഫുട്ബോൾ ലോകത്തെ കടുത്ത സമ്മർദങ്ങളെത്തുടർന്ന് പുനരാരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിൾ ടർബൈൻ എഞ്ചിനുള്ള പൈപ്പർ പി.എ-46 മാലിബു ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. Content Highlights:emilano sala football plane crash found
from mathrubhumi.latestnews.rssfeed http://bit.ly/2GdA1Tx
via
IFTTT
No comments:
Post a Comment