മുംബൈ: സാമൂഹികമാധ്യമങ്ങളിലൂടെ പ്രിയങ്കാഗാന്ധിക്കെതിരേ നടക്കുന്ന അധിക്ഷേപത്തിനെതിരേ മുംബൈമഹിളാകോൺഗ്രസ് നേതാക്കൾ പരാതി നൽകി. കിഴക്കൻ ഉത്തർപ്രദേശിന്റെ എ ഐ സി സി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ ബി ജെ പി നേതാക്കൾ മോശം പരാമർശങ്ങളാണ് ഉന്നയിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവരെക്കുറിച്ച് അപകീർത്തികരവും തീർത്തും സ്വീകാര്യമല്ലാത്തതുമായ പരാമർശങ്ങളാണ് നടത്തുന്നതെന്നും മഹിളാകോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞയാഴ്ച ബി ജെ പി നിയമസഭാംഗം സുരേന്ദ്ര സിങ്രാഹുലിനേയും പ്രിയങ്കയേയുംരാവണൻ എന്നും ശൂർപ്പണക എന്നും വിളിച്ച് ആക്ഷേപിച്ചിരുന്നു. Content Highlights:Mahila Congress Filed Complaint On Malicious Online Campaign Against Priyanka
from mathrubhumi.latestnews.rssfeed http://bit.ly/2WBs9QF
via
IFTTT
No comments:
Post a Comment