രാഷ്ട്രീയത്തിലേക്കില്ല: നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

രാഷ്ട്രീയത്തിലേക്കില്ല: നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

താൻ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹൻലാൽ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാൽ ബി.ജെ.പി സ്ഥാനാർഥിയായേക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനിൽക്കാൻ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനിൽ ഉള്ള സ്വാതന്ത്ര്യം ഞാൻ ആസ്വദിക്കുന്നു. ധാരാളം ആളുകൾ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തിൽ, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാൻ താത്പര്യമില്ല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാൽ വെളിപ്പെടുത്തി. മോഹൻലാൽ രാഷ്ട്രീയത്തിലേക്കിറങ്ങും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ്തിരുവനന്തപുരം സീറ്റിലേക്ക് മോഹൻലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ഒ.രാജഗോപാൽ എം.എൽ.എയും വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മോഹൻലാൽ രംഗത്ത് വന്നത്. കഴിഞ്ഞ സെപ്തംബറിൽ ജന്മാഷ്ടമി നാളിൽ തന്റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ-അറബിക്കടലിന്റെ സിംഹംഎന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് മോഹൻലാൽ. Content Highlights :Mohanlal On Politics BLP Loksabha Elections 2019 BJP considers Mohanlal As Candidate


from mathrubhumi.latestnews.rssfeed http://bit.ly/2RCF3tV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages