പശുവിനെ ഇടിച്ച് ബ്രേക്ക് ജാമായി; വന്ദേഭാരത് എക്‌സ്പ്രസ് രണ്ടാം ദിവസം വഴിയില്‍ കുടുങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

പശുവിനെ ഇടിച്ച് ബ്രേക്ക് ജാമായി; വന്ദേഭാരത് എക്‌സ്പ്രസ് രണ്ടാം ദിവസം വഴിയില്‍ കുടുങ്ങി

ന്യൂഡൽഹി: ഉദ്ഘാടനം ചെയ്ത രണ്ടാംദിനം തന്നെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ സർവ്വീസിൽ കല്ലുകടി. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കഴിഞ്ഞദിവസം ഓടിയ വന്ദേഭാരത് രണ്ടാംദിനം വഴിയിൽ കുടുങ്ങി. വാരണാസിയിൽനിന്ന് ഡൽഹിയിലേക്കുള്ള മടക്കയാത്രയിൽ ശനിയാഴ്ച പുലർച്ചെയാണ് ട്രെയിൻ വഴിയിൽ കുടുങ്ങിയത്. ഉത്തർപ്രദേശിലെ തുണ്ട്ല ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ അകലെയായിരുന്നു സംഭവം. ട്രാക്കിലേക്ക് കയറിയ പശുവിനെ ഇടിച്ചപ്പോൾ ട്രെയിനിന്റെ ബ്രേക്ക് ജാമായെന്നും ചക്രങ്ങൾ തെന്നിമാറിയെന്നുമാണ് റിപ്പോർട്ട്. ഇതോടൊപ്പം നാലുകോച്ചുകളിലെ വൈദ്യുതി നിലച്ചതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ട്രെയിൻ വഴിയിൽ കുടുങ്ങിയതോടെ ട്രെയിനിലുണ്ടായിരുന്ന എൻജീനിയർമാർ പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ സാധിച്ചില്ല. പിന്നീട് മണിക്കൂറുകൾക്ക് ശേഷം തകരാർ പരിഹരിച്ച് രാവിലെ 8:15-ഓടെ വന്ദേഭാരത് എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചത്. നാലരവർഷമായി ഇന്ത്യൻ റെയിൽവേയെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ മോദി വന്ദേഭാരത് എക്സ്പ്രസിന്റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻപേരെയും ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചിരുന്നു. ഒൻപത് മണിക്കൂർ 45 മിനിറ്റുകൊണ്ടാണ് ഡൽഹിയിൽനിന്ന് വാരണാസിയിലേക്ക് ട്രെയിൻ എത്തിച്ചേരുക. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞദിവസം മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് സർവ്വീസ് നടത്തിയത്. രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉൾപ്പെടെ 16 എ.സി. കോച്ചുകളാണ് ട്രെയിനിലുള്ളത്. ഫെബ്രുവരി 17 മുതൽ വന്ദേഭാരത് എക്സ്പ്രസിന്റെ പ്രതിദിന സർവ്വീസ് ആരംഭിക്കും. Content Highlights:indias fastest train vande bharath express breaks down day after launch


from mathrubhumi.latestnews.rssfeed http://bit.ly/2EdSjl8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages