പുതിയനിരക്കില്‍ ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ മാര്‍ച്ച് 31 വരെ സമയം- ഉപയോക്താക്കള്‍ അറിയാന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

പുതിയനിരക്കില്‍ ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ മാര്‍ച്ച് 31 വരെ സമയം- ഉപയോക്താക്കള്‍ അറിയാന്‍

ന്യൂഡൽഹി: ടെലികോം അതോറിറ്റിയുടെ പുതിയ നിയമം അനുസരിച്ച് ചാനലുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് മാർച്ച് 31 വരെ സമയം നീട്ടി നൽകി. ഫെബ്രുവരി ഒന്നുമുതലാണ് കേബിൾ, ഡിടിഎച്ച് വിതരണവുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങൾ വിവിധ സേവനദാതാക്കൾ ആരംഭിച്ചുകഴിഞ്ഞു. ഈ സംവിധാനങ്ങൾ ഉപയോഗിച്ച് മാർച്ച് 31 വരെ ഉപയോക്താക്കൾക്ക് ചാനലുകൾ തിരഞ്ഞെടുക്കാം. ഇനിയും തങ്ങൾക്ക് ആവശ്യമായ ചാനലുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചിട്ടില്ലാത്തതിനാലാണ് സമയം നീട്ടിനൽകിയത്. ഇനിയും ചാനലുകൾ തിരഞ്ഞെടുത്തിട്ടില്ലാത്ത ഉപയോക്താക്കൾക്ക് കേബിൾ, ഡിടിഎച്ച് സേവനദാതാക്കൾ അവർക്ക് അനുയോജ്യമായ ബെസ്റ്റ് ഫിറ്റ് പ്ലാനുകൾ നൽകുന്നുണ്ട്. ഉപയോക്താക്കളുടെ ഉപയോഗ രീതി അനുസരിച്ച് കേബിൾ ഓപ്പറേറ്റർ മാർ തന്നെയാണ് ബെസ്റ്റ് ഫിറ്റ് പ്ലാനിലെ ചാനലുകൾ തീരുമാനിക്കുന്നത്. ഉപയോക്താക്കൾ നിലവിൽ നൽകുന്ന തുകയിൽ കൂടാത്ത വിധമാണ് ബെസ്റ്റ് ഫിറ്റ് പ്ലാനുകൾ നൽകുക. അതായത് ബെസ്റ്റ് ഫിറ്റ് പ്ലാനിന്റെ പേരിൽ കേബിൾ ഡിടിഎച്ച് ഓപ്പറേറ്റർമാർക്ക് നിങ്ങളിൽ നിന്നും അധിക തുക ഈടാക്കാൻ സാധിക്കില്ല. എന്നാൽ മാർച്ച് 31ന് മുമ്പ് ഉപയോക്താവ് അവർക്കാവശ്യമായ പുതിയ ചാനൽ പാക്കേജ് തിരഞ്ഞെടുത്താൽ, ബെസ്റ്റ് ഫിറ്റ് പ്ലാൻ പാക്കേജ് പിൻവലിക്കും. പകരം പുതിയ ചാനൽ പാക്കേജ് പ്രാബല്യത്തിൽ വരും. ഉപയോക്താവിന്റെ നിർദേശം ലഭിച്ച് 72 മണിക്കൂറിനകം പുതിയ പ്ലാൻ നിലവിൽ വരുത്തണമെന്നാണ് സേവനദാതാക്കൾക്കുള്ള ട്രായിയുടെ നിർദേശം. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ട്രായിയുടെ പുതിയ നിർദേശങ്ങൾ. ഇതുവഴി സേവനദാതാക്കളിൽ നിന്നുള്ള ചൂഷണം ഒഴിവാക്കാനാവുമെന്നും ചിലവ് കുറയുമെന്നുമാണ് ട്രായ് അവകാശപ്പെടുന്നത്. ടാറ്റാ സ്കൈ, എയർടെൽ, ഡിഷ് ടിവി, സൺ ഡയറക്ട്, വീഡിയോകോൺ, ഹാത്ത് വേ പോലുള്ള ഡിടിഎച്ച് സേവനദാതാക്കൾ അവരുടെ വെബ്സൈറ്റുകളിൽ നിന്നും ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചാനൽ നിരക്കുകൾ പരിശോധിക്കാൻ ട്രായിയുടെ വെബ്സൈറ്റിൽ ചാനൽ സെലക്ടർ ആപ്ലിക്കേഷൻ ലഭ്യമാണ്. Content Highlights:TRAI's new framework for DTH cable Deadline to select channels is now March 31


from mathrubhumi.latestnews.rssfeed http://bit.ly/2GMdcWc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages