വനിതാ ഡോക്ടറെ ബന്ദിയാക്കി ആലുവയില്‍ വന്‍ കവര്‍ച്ച - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

വനിതാ ഡോക്ടറെ ബന്ദിയാക്കി ആലുവയില്‍ വന്‍ കവര്‍ച്ച

ആലുവ: വനിതാ ഡോക്ടറെ വീട്ടിൽ ബന്ദിയാക്കി ആലുവയിൽ വൻ കവർച്ച. 100 പവനോളം സ്വർണാഭരണങ്ങൾ, ഒന്നരലക്ഷം രൂപ വില വരുന്ന വജ്രാഭരണങ്ങൾ 75000 രൂപ എന്നിവ മോഷ്ടാക്കൾ കവർന്നു. ശനിയാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. ചെങ്ങമനാടുള്ള ഡോക്ടർ ഗ്രേസി മാത്യുവിന്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. വീടിന്റെ പിറക് വശത്തെ വാതിൽതുറന്ന് മോഷ്ടാക്കൾ അകത്ത് കടക്കുകയായിരുന്നു. ഗ്രേസി മാത്യു ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് ന്യൂയോർക്കിലും മകൻ നാവികസേനയിലുമാണ് ജോലിചെയ്യുന്നത്. ചെങ്ങമനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റാണ് ഗ്രേസി മാത്യു. വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ ബെഡ്റൂമിൽ കയറിയതോടെ ഗ്രേസി മാത്യു ഉറക്കത്തിൽ നിന്ന് ഉണർന്നു. തുടർന്ന് മോഷ്ടാക്കൾ ഇവരെ ഭീഷണിപ്പെടുത്തുകയും ശരീരത്തിലണിഞ്ഞിരുന്ന ആഭരണങ്ങളടക്കം അഴിച്ചെടുക്കുകയുമായിരുന്നു. കൂടാതെ ലോക്കറിലുണ്ടായിരുന്ന പണവും ആഭരണങ്ങളും കവർന്നു. കവർച്ച നടന്ന വീട് നിക്കറും മുഖംമൂടിയും ധരിച്ചെത്തിയ രണ്ടു പേരാണ് കവർച്ച നടത്തിയത്. ഇവരുടെ ശബ്ദം പരിചിതമാണെന്നും മലയാളികളാണെന്നും ഒന്നരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചെന്നും ഗ്രേസി മാത്യു മൊഴി നൽകി. വിരലടയാള വിദഗ്ദ്ധരടക്കം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. Content Highlights: Lady doctor hijacked and robbed in aluva


from mathrubhumi.latestnews.rssfeed http://bit.ly/2tovHIv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages