മാർപാപ്പ സഞ്ചരിച്ചത് വത്തിക്കാനിൽ നിന്നെത്തിച്ച കുഞ്ഞൻ കാറിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

മാർപാപ്പ സഞ്ചരിച്ചത് വത്തിക്കാനിൽ നിന്നെത്തിച്ച കുഞ്ഞൻ കാറിൽ

അബുദാബി: സകലമാന പ്രൗഢികളും ചുറ്റും അണിനിരന്നപ്പോഴും ഒരു കൊച്ചുകാറിലാണ് ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചത്. യു.എ.ഇ. സന്ദർശനത്തിൽ എല്ലായിടത്തും വത്തിക്കാൻ സിറ്റിയിൽനിന്ന് നേരത്തെയെത്തിച്ച ഈ കാറിലാണ് അദ്ദേഹത്തിന്റെ യാത്ര. അത്യാഡംബര വാഹനങ്ങൾ മുന്നിലും പിന്നിലുമായി സുരക്ഷയൊരുക്കുമ്പോഴാണ് മാർപാപ്പയുടെ ഈ കുഞ്ഞൻ കാറിലെ സഞ്ചാരമെന്നതും കൗതുകക്കാഴ്ചയായി. ലളിതജീവിതം നയിക്കാൻ അനുയായികളോട് ആവശ്യപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പ സ്വന്തം യാത്രയിലും അത് പ്രകടമാക്കിയാണ് അബുദാബി നിരത്തുകളിലൂടെ നീങ്ങിയത്. വത്തിക്കാനിൽനിന്ന് എത്തിച്ച 'കിയ'യുടെ കുഞ്ഞൻ കാറായ സോളിലാണ് യാത്രകൾ. നാലുപേർക്കുമാത്രം ഇരുന്ന് പോകാൻകഴിയുന്ന ഹാച്ച്ബാക്ക് ശ്രേണിയിൽപ്പെടുന്ന ഈ വാഹനത്തിന് യു.എ.ഇ. മാർക്കറ്റിലെ വില 50,000 ദിർഹം മുതലാണ്. 2014-ൽ ദക്ഷിണ കൊറിയ സന്ദർശിച്ചപ്പോഴും 2015-ൽ യുഗാൺഡ സന്ദർശിച്ചപ്പോഴും മാർപാപ്പയുടെ വാഹനം ഈ കുഞ്ഞൻ കാറായിരുന്നു. വെള്ള നമ്പർ പ്ലേറ്റിൽ എസ്.സി.വി.-1 എന്ന നമ്പറിലാണ് മാർപാപ്പയുടെ ഈ കുഞ്ഞൻ കാർ. ഇറ്റാലിയൻ വാഹനനിർമാതാവ് നേരത്തെ സമ്മാനിച്ച ആഡംബര കാറായ ലാംബോർഗിനി ലേലത്തിൽ വിറ്റ് ആ തുക സേവനപ്രവർത്തനങ്ങൾക്കായി നൽകാനുള്ള പോപ്പിന്റെ തീരുമാനം കഴിഞ്ഞവർഷം വലിയ വാർത്തയായിരുന്നു. content highlights:pope francis in uae


from mathrubhumi.latestnews.rssfeed http://bit.ly/2S74mJH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages