വിജയ്പുർ: കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് ബിജെപിയിൽ ചേർന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുഹമ്മദ് ഹനീഫ് പാർട്ടിയിൽ ചേരുന്നതിനുള്ള തീരുമാനം അറിയിച്ചത്. രജൗറി സ്വദേശിയായ മുഹമ്മദ് ഹനീഫ് മുൻസൈനികനും ലഫ്റ്റനന്റ് കേണലുമായിരുന്ന രാകേഷ് കുമാർ ശർമയോടൊപ്പമാണ് ബിജെപിയിൽ ചേർന്നത്.പാർട്ടിലേക്ക് സ്വാഗതം ചെയ്ത നരേന്ദ്രമോദിയ്ക്ക് ഔറംഗസേബിന്റെ ഛായാചിത്രം മുഹമ്മദ് ഹനീഫ് സമ്മാനിച്ചു. മുൻ സർക്കാരുകളെ അപേക്ഷിച്ച് മോദി സർക്കാരിന്റെ നയങ്ങളോടുള്ള ബഹുമാനം കാരണമാണ് ബിജെപിയിൽ ചേർന്നതെന്ന് ഹനീഫ് പ്രതികരിച്ചു. സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സർക്കാരാണ് മോദിയുടേതെന്നും ഹനീഫ് കൂട്ടിച്ചേർത്തു. ജൂണിൽ ഈദ് ആഘോഷങ്ങൾക്കായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കരസേനയിൽ റൈഫിൾമാനായിരുന്ന ഔറംഗസേബിനെഭീകരർ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തിയത്. മരണാനന്തരബഹുമതിയായി ശൗര്യ ചക്ര ബഹുമതി നൽകി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു. പ്രതിരോധമന്ത്രി നിർമലാ സീതാരാമനും സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഔറംഗസേബിന്റെ മരണത്തെ തുടർന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. Content Highlights: Father of Martyred Jawan Aurangzeb Joins BJP, Jammu Kashmir
from mathrubhumi.latestnews.rssfeed http://bit.ly/2D9yhGP
via
IFTTT
No comments:
Post a Comment