രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ചുണയുണ്ടോ?മോദിയെ വെല്ലുവിളിച്ച് മമത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ചുണയുണ്ടോ?മോദിയെ വെല്ലുവിളിച്ച് മമത

കൊൽക്കത്ത: സി.ബി.ഐ - ബംഗാൾ പോരു തുടരുന്നതിനിടെകേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മമതയുടെ വിമർശം. മോദിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്റെ കാലാവധി തീരാറായെന്നും മമത പറഞ്ഞു. ബംഗാൾ സർക്കാരിനെ പൂട്ടാൻ അവർ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങൾക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കിൽ അവർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തട്ടെ. ഇത് ബംഗാളാണ്. ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചവർക്കെതിരെ ബംഗാൾ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്- മമത പറഞ്ഞു. കേന്ദ്രത്തിൽ നിന്നും ഈ സർക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കിൽ നമ്മുടെ രാജ്യം നശിക്കും. അവർ പറഞ്ഞു. സി.ബി.ഐ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന സത്യഗ്രഹ സമരത്തിനിടെയായിരുന്നു അവരുടെ പരാമർശങ്ങൾ. മോദി സർക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ധിക്കാർ റാലി നടത്തുമെന്നും മമത അറിയിച്ചു. സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത തിങ്കളാഴ്ച രാവിലെയും തുടരുകയാണ്. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത രാത്രി മുഴുവൻ ഉറക്കമിളച്ചു. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാർട്ടി പ്രവർത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്. ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ ഞായറാഴ്ച രാത്രി ബംഗാൾ പോലീസ് തടഞ്ഞതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. content highlights:Mamata Banerjee Dares Centre on Presidents Rule


from mathrubhumi.latestnews.rssfeed http://bit.ly/2D3Vudw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages