വിശദീകരണം തൃപ്തികരമല്ല, സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

വിശദീകരണം തൃപ്തികരമല്ല, സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് വീണ്ടും മുന്നറിയിപ്പ്

കൊച്ചി: അച്ചടക്ക ലംഘനത്തിന് സിസ്റ്റർ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് എഫ്.സി.സി. സന്യാസിനി സമൂഹത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മദർ സുപ്പീരിയർ സിസ്റ്റർ ലൂസി കളപ്പുരക്കലിന് വീണ്ടും നോട്ടീസ് നൽകി. അച്ചടക്കലംഘനത്തിന് നേരത്തെ വിശദീകരണം നൽകിയെങ്കിലും അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദർ സുപ്പീരിയർ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. പതിനൊന്ന് അച്ചടക്കലംഘനങ്ങൾ അക്കമിട്ട് നിരത്തിയാണ് സിസ്റ്റർ ലൂസി കളപ്പുരക്കലിന് മദർ സുപ്പീരിയർ വീണ്ടും നോട്ടീസ് നൽകിയത്. ഇതിന് മാർച്ച് 20-നകം കൃത്യമായ വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ പുറത്താക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഇതോടെ സഭയും സിസ്റ്റർ ലൂസി കളപ്പുരക്കലും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സിസ്റ്റർ ലൂസി കളപ്പുരക്കൽ കാർ വാങ്ങിയതും പുസ്തകപ്രകാശനം നടത്തിയതും മാധ്യമങ്ങളിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവർക്കെതിരെ സന്യാസിനി സമൂഹ ആരോപിച്ചിരിക്കുന്നത്. അതേസമയം, ഇത്തവണ ലഭിച്ച നോട്ടീസിൽ കുറ്റങ്ങളുടെ എണ്ണം വർധിച്ചെന്നും നേരത്തെ നൽകിയ വിശദീകരണത്തിൽനിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലെന്നും സിസ്റ്റർ ലൂസി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. താൻ ഇപ്പോഴും നല്ലരീതിയിലാണ് ജീവിക്കുന്നതെന്നും തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും സഭയെ തൃപ്തിപ്പെടുത്തുന്ന മറുപടി നൽകാനാകില്ലെന്നും സന്യാസിനി സഭയിൽ തുടരാനാണ് തന്റെ ആഗ്രഹമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. Content Highlights:fcc council given notice to sister lucy kalappurakkal


from mathrubhumi.latestnews.rssfeed http://bit.ly/2SHCETZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages