സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് യു.എസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് യു.എസ്

വാഷിങ്ടൺ: ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധം തീർക്കാനും ഭീകരവാദം ഇല്ലായ്മ ചെയ്യാനും ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ.സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് യു.എസ് അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണിൽ ബന്ധപ്പെട്ട യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനാണ് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫോൺസന്ദേശത്തിൽ അറിയിച്ചു. ഭീകരവാദികൾക്ക് പിന്തുണ നൽകുന്ന പാകിസ്താന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത് പൂർണമായും അവസാനിപ്പിക്കാൻ പാകിസ്താനോട് ഇനിയും ആവശ്യപ്പെടുമെന്നും ജോൺ ബോൾട്ടൺ പറഞ്ഞു. നേരത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരവാദവിരുദ്ധ പോരാട്ടങ്ങളിൽ ഇന്ത്യക്ക് ഒപ്പമാണെന്നും ഭീകരവാദികൾക്ക് അഭയം നൽകുന്ന പാകിസ്താൻ അത് അവസാനിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. ഭീകരവാദികൾക്ക് സുരക്ഷിതതാവളമൊരുക്കാൻ സൗകര്യം ചെയ്യുന്ന പാകിസ്താന്റെ നടപടി ലോകസുരക്ഷയ്ക്ക് ഭീഷണിയാണെന്നും മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും പാകിസ്താനെതിരെ രംഗത്തെത്തിയത്. Content Highlights:pulwama attack; US national security adviser express US support to India


from mathrubhumi.latestnews.rssfeed http://bit.ly/2SXZW7i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages