റിയാദ്: സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ പാകിസ്താൻ സന്ദർശനം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ശനിയാഴ്ച പാകിസ്താനിൽ എത്തേണ്ടതായിരുന്നു. പാകിസ്താൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച അദ്ദേഹം എത്തുമെന്നും അറിയിച്ചു. എന്നാൽ സന്ദർശനം വൈകിപ്പിച്ചതിന്റെ കാരണം പാക് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പുൽവാമയിലുണ്ടായ ഭീകരാക്രണത്തെ സൗദി ശക്തമായി അപലപ്പിച്ചിരുന്നു. ഇതിന്ന് പിന്നാലെയാണ് സൗദി കിരീടാവകാശിയുടെ പാക് സന്ദർശനം നീട്ടിവെക്കുന്നതായുള്ള വാർത്ത വരുന്നത്. സൗദി അധികൃതരും സന്ദർശനം നീട്ടിയതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം സന്ദർശനത്തിൽ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകൾക്കും പരിപാടികൾക്കും മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ സൽമാനൊപ്പം രാജകുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാർ, ബിസിനസുകാർ എന്നിവരുടെ വൻ സന്നാഹവും ഉണ്ടാകും. പാക് സന്ദർശനത്തിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ സന്ദർശനത്തിനായി മുഹമ്മദ് ബിൻ സൽമാൻ ഫെബ്രുവരി 19-ന് ഡൽഹിയിലെത്തും. Content Highlights:A Day After Pulwama Attack, Saudi Crown Prince Cuts Short Pak Visit
from mathrubhumi.latestnews.rssfeed http://bit.ly/2DKbnWR
via
IFTTT
No comments:
Post a Comment