സ്വന്തം കുടുംബം നോക്കാത്തവര്‍ക്ക് രാജ്യത്തെ സേവിക്കാനാകില്ല- ഗഡ്കരി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

സ്വന്തം കുടുംബം നോക്കാത്തവര്‍ക്ക് രാജ്യത്തെ സേവിക്കാനാകില്ല- ഗഡ്കരി

നാഗ്പൂർ: പാർട്ടി പ്രവർത്തകർ ആദ്യം തങ്ങളുടെ കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും അല്ലാത്തവർക്ക് രാജ്യത്തെ സേവിക്കാൻ സാധിക്കില്ലെന്നുംകേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിരവധി ആൾക്കാർപാർട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹം പറഞ്ഞ് മുന്നോട്ട് വരുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ വീട് നന്നായി നോക്കാത്തവർക്ക് ഒരിക്കലും രാജ്യത്തെ സേവിക്കാനാവില്ല. അദ്ദേഹം പറഞ്ഞു. ഒരു ഉദാഹരണവും ഗഡ്കരി ചൂണ്ടിക്കാട്ടി. നിരവധി ആൾക്കാർപാർട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹം പറഞ്ഞ് മുന്നോട്ട് വരുന്നതായി കണ്ടിട്ടുണ്ട്.അതിൽ ഒരാളോട് ഞാൻ ഒരിക്കൽ ചോദിച്ചു,"നിങ്ങൾ എന്ത് ചെയ്യുന്നു, വീട്ടിൽ ആരൊക്കെയുണ്ട്". അയാൾ പറഞ്ഞു, "ഒരു കടയുണ്ട് പക്ഷേ വലിയ ലാഭകരമല്ലാത്തതിനാൽ ഇപ്പോൾ പൂട്ടിയിരിക്കുകയാണ്. വീട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. " ഞാൻ അയാളോട് പറഞ്ഞു, "ആദ്യം നിങ്ങൾ നിങ്ങളുടെ കുടുംബത്തിനോട് കടമ നിറവേറ്റൂ. സ്വന്തം വീടും കുടുംബവും നോക്കി നടത്താൻ പറ്റാത്തവർക്ക് ഒരിക്കലും രാജ്യത്തോടുള്ള കടമ നിറവേറ്റാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ആദ്യം കുടുംബത്തിന്റേയും കുട്ടികളുടേയം കാര്യം നോക്കിയിട്ട് പിന്നീട് മാത്രം രാഷ്ട്രത്തെ സേവിക്കാം"- അദ്ദേഹം പറഞ്ഞു. ബി ജെ പി യുടെ വിദ്യാർത്ഥി സംഘടനയായ എ ബി വി പി യുടെ മുൻപ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ചില ഉന്നത നേതാക്കളെ ഉദ്ദേശിച്ചാണ് ഗഡ്കരിയുടെ പ്രസ്താവനയെന്നാണ് വിമർശം. മുമ്പും ഗഡ്കരി മറ്റ് നേതാക്കളെ ഉന്നംവെച്ച് വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. നേതാക്കൾ നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റണ്ടതാണ്, അതിന് കഴിഞ്ഞില്ലെങ്കിൽ ജനങ്ങളിൽ നിന്ന് തിരിച്ചടി ലഭിക്കുമെന്നുമുള്ള ഗഡ്കരിയുടെ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. Content Highlights:One Who Cant Take Care Of Home Cant Manage Country: Nitin Gadkari


from mathrubhumi.latestnews.rssfeed http://bit.ly/2WEJqZ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages