തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ, മോഹൻലാൽ,കെ സുരേന്ദ്രൻ എന്നിവരിലൊരാൾ സ്ഥാനാർഥിയാകണമെന്ന് ആർഎസ്എസിന് താൽപര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലുള്ള താത്പര്യം അറിയാൻ സർവേ പുരോഗമിക്കുന്നു. ജീവൻമരണ പോരാട്ടമായതിനാൽ ബിജെപി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള ആർഎസ്എസ് സർവേ നടക്കുകയാണ്.വിചാര കേന്ദ്രം അടങ്ങുന്ന ആർഎസ് എസ് സംവിധാനത്തിന് താൽപര്യമുള്ള പേരുകളാണ് പൊതു ചർച്ചയ്ക്ക് വച്ചിരിക്കുന്നത്. കുമ്മനം രാജശേഖരനെ കൂടാതെ, നടൻ മോഹൻലാൽ, കെ. സുരേന്ദ്രൻ എന്നീ പേരുകളോടുള്ള തിരുവനന്തപുരത്തെ വോട്ടർമാരുടെ താത്പര്യമാണ് സംഘത്തിന് അറിയേണ്ടത്.മോഹൻലാൽ മത്സരിച്ചേക്കുമെന്ന് പൊതുചർച്ച ഉയർന്നു വന്നതും സർവേയുടെ ഭാഗമായാണ്.പ്രവർത്തകരുടേയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാർത്ഥിയെ കണ്ടെത്തും. കുമ്മനത്തിന്റേയും കെ സുരേന്ദ്രന്റേയും കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം മനസുവച്ചാൽ മതി. എന്നാൽ മോഹൻലാലിന്റെ കാര്യത്തിൽ ഇത് പോര. രാഷ്ട്രീയ പ്രവേശ കാര്യത്തിൽ തീരുമാനം മോഹൻലാലിന്റേത് മാത്രമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് അശോക് കുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയക്കാരനായി ബ്രാൻഡ് ചെയ്യാൻ മോഹൻലാൽ ആഗ്രഹിക്കില്ലെന്നാണ് സുഹൃത്തുക്കൾ കരുതുന്നത്. മോഹൻലാൽ മത്സരത്തിനിറങ്ങിയാൽ വിജയം ഉറപ്പാണെന്ന്കൂടി അടുത്ത കേന്ദ്രങ്ങൾ പറയുന്നതിനാൽ ചർച്ച സജീവമാക്കുകയാണ്. തിരുവനന്തപുരത്ത് വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത ആർഎസ്എസിന്റെ നോട്ടവും ലാൽ തന്നെയാണ്. തിരുവനന്തപുരം സീറ്റിലേക്ക് നടൻ മോഹൻലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ഒ.രാജഗോപാൽ എം.എൽ.എയും വ്യക്തമാക്കിയിരുന്നു. പൊതുകാര്യങ്ങളിൽ താൽപര്യമുള്ളയാളാണു മോഹൻലാൽ. തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാർട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാൽ ഞങ്ങളുടെ പരിഗണനയിലുണ്ട്. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും അനുഭാവപൂർണമായ നിലപാടാണുള്ളത്. സ്ഥാനാർഥിയാകാൻ ഞങ്ങൾ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല, ഞങ്ങൾ മോഹൻലാലിനെ നിർബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. എന്നായിരുന്നു രാജഗോപാലിന്റെ പ്രസ്താവന. നേരത്തെയും മോഹൻലാലിന്റെരാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. content highlights:RSS bjp considersmohanlal as candidate in thiruvananthapuram
from mathrubhumi.latestnews.rssfeed http://bit.ly/2Gm2xBy
via
IFTTT
No comments:
Post a Comment