പോലീസിൽ തരംതാഴ്ത്തൽ ഇനിയുമുണ്ടായേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

പോലീസിൽ തരംതാഴ്ത്തൽ ഇനിയുമുണ്ടായേക്കും

തിരുവനന്തപുരം: പോലീസിൽ തരംതാഴ്ത്തൽ നടപടി ഇനിയുമുണ്ടാകുമെന്ന സൂചനനൽകി സർക്കാർ. ഡിവൈ.എസ്.പി.മാരെ ഇൻസ്പെക്ടർമാരാക്കി തരംതാഴ്ത്തിയതിനു പിന്നാലെ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ തലത്തിലാണ് അടുത്ത നടപടിയെന്നാണ് സൂചന. ഇവരുടെ പട്ടിക തയ്യാറാക്കിയതായാണ് വിവരം. കേസും മറ്റു നടപടികളും നേരിടുന്ന 25 പേരുടെ അന്തിമപട്ടിക വിശദമായി പരിശോധിച്ച ശേഷമാണ് 11 ഡിവൈ.എസ്.പി.മാരെ തരംതാഴ്ത്തിയത്. ഒന്നും രണ്ടും മൂന്നും ഇൻക്രിമെന്റ് തടയപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇവയിൽനിന്നാണ് മൂന്ന് ഇൻക്രിമെന്റ്മാത്രം തടയപ്പെട്ടവരെ തരംതാഴ്ത്താൻ തീരുമാനിച്ചത്. കേസുകളിൽ ഉൾപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകാതിരുന്നതും ചിലർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നടപടികൾ നടക്കുന്നുവെന്ന അഭ്യൂഹവും ആക്ഷേപങ്ങൾക്കിടയാക്കിയിട്ടുണ്ട്. പോലീസ് നിയമത്തിൽ വരുത്തിയ ഭേദഗതിക്കു പിന്നാലെയാണ് തരംതാതാഴ്ത്തൽ തുടങ്ങിയത്. ആദ്യ പട്ടികയിൽ നൂറോളം പേരുണ്ടായിരുന്നതായാണ് വിവരം. ഗൗരവമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടവരെയും ഒന്നോ അതിൽ കൂടുതൽ തവണയോ ഇൻക്രിമെന്റുകൾ തടയപ്പെട്ടവരെയും ഉൾപ്പെടുത്തി ഇത് 25 പേരിലേക്ക് ചുരുക്കി. പിന്നീട്, ഹിയറിങ്ങിനു ശേഷമാണ് 11 പേരുടെ അന്തിമ പട്ടികയുണ്ടാക്കി നടപടിയെടുത്തത്. പട്ടികയിൽ ഉൾപ്പെടാതിരിക്കുകയും എന്നാൽ, ക്രിമനൽ കേസിൽ ഉൾപ്പെട്ടിട്ടും നടപടിക്ക് വിധേയരാകാതിരിക്കുകയും ചെയ്ത ഏതാനും പേരെങ്കിലും നടപടികളിൽനിന്ന് രക്ഷപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കേസിലകപ്പെട്ട വാഹനം സ്വന്തമാക്കിയതിന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥനും രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നടപടി നേരിട്ട ഐ.ജി. തലത്തിലുള്ളയാളെയും എസ്.പി. തലത്തിലുള്ളയാളെയും പുതിയ നടപടിക്ക് വിധേയരാക്കാതെ സ്ഥാനക്കയറ്റം നൽകാനുള്ള ശ്രമമുണ്ടെന്നും ഒരു വിഭാഗം പോലീസുകാർ പറയുന്നു. ഓഫീസിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സസ്പെൻഷനിലായ മൂന്ന് ടെലികമ്യൂണിക്കേഷൻ ഉദ്യോഗസ്ഥർക്ക് അതേ സ്ഥലത്തുതന്നെ നിയമനം നൽകിയതിനെതിരേയും ആക്ഷേപമുയർന്നിട്ടുണ്ട്. തരംതാഴ്ത്തിയവർക്ക് ക്രമസമാധാന ചുമതലയില്ല ഡിവൈ.എസ്.പി.മാരിൽനിന്ന് ഇൻസ്പെക്ടർമാരായി തരംതാഴ്ത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവിധയിടങ്ങളിൽ നിയമനം നൽകി. 11 പേർക്കും ക്രമസമാധാന ചുമതല നൽകിയിട്ടില്ല. ഇവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്കാണ് മാറ്റിനിയമിച്ചത്. കെ.എസ്. ഉദയഭാനു- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, എസ്. വിജയൻ- ക്രൈം ബ്രാഞ്ച് കൊല്ലം, എസ്. അശോക് കുമാർ- ക്രൈംബ്രാഞ്ച് ഇടുക്കി, എം. ഉല്ലാസ് കുമാർ- ക്രൈംബ്രാഞ്ച്, കോഴിക്കോട്, എ. വിപിൻ കുമാർ- സ്പെഷ്യൽ ബ്രാഞ്ച്, തൃശ്ശൂർ, വി.ജി. രവീന്ദ്രനാഥ്- തൃശ്ശൂർ, എം.കെ. മനോജ് കബീർ- ക്രൈംബ്രാഞ്ച് കൊല്ലം, ആർ. സന്തോഷ് കുമാർ- സി.ബി.സി.യു-രണ്ട്, എറണാകുളം, ഇ. സുനിൽ കുമാർ- ക്രൈംബ്രാഞ്ച് കോഴിക്കോട്, ടി. അനിൽകുമാർ (സീനിയർ)- സ്പെഷ്യൽ ബ്രാഞ്ച്, പാലക്കാട്, കെ.എ. വിദ്യാധരൻ- സി.ബി.സി.യു.- മൂന്ന് കോഴിക്കോട്. content highlights:Kerala police officers demoted


from mathrubhumi.latestnews.rssfeed http://bit.ly/2S8NVfJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages