ന്യൂഡൽഹി:ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വർ ദത്ത്. ഭീകരവാദത്തെ പിന്തുണക്കുന്ന എല്ലാ ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നാണ് യോഗേശ്വർ ദത്തിന്റെ ട്വീറ്റ്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്താണ് യോഗേശ്വറിന്റെ ട്വീറ്റ്. തിരിച്ചടി നൽകാൻ സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള മറുപടിയാണ് നൽകേണ്ടത്. ഒരു ഭീകരൻ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാകണം ആ തിരിച്ചടി. ശക്തമായ നടപടി എടുക്കേണ്ട സമയം അടുത്തിരിക്കുന്നു. ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടിവെച്ചു കൊല്ലണം. അതു മാത്രമാണ് പോംവഴി. അക്രമത്തെ അക്രമം കൊണ്ട് മാത്രമെ ചെറുക്കാൻ കഴിയൂ-യോഗേശ്വർ ദത്ത് ട്വീറ്റിൽ പറയുന്നു. നേരത്തെ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ഒരു മേശക്കിരുവശവുമല്ല, ഇനി സംസാരം യുദ്ധക്കളത്തിലാകാം എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. Content Highlights: Olympic Bronze-winning wrestler Yogeshwar Dutt On Pulwama Attack
from mathrubhumi.latestnews.rssfeed http://bit.ly/2GLBnUF
via
IFTTT
No comments:
Post a Comment