മകളുടെ കല്യാണത്തിന് സ്വരൂപിച്ച ഒരുലക്ഷം; വാവിട്ടുകരഞ്ഞ് രാജലക്ഷ്‌മി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

മകളുടെ കല്യാണത്തിന് സ്വരൂപിച്ച ഒരുലക്ഷം; വാവിട്ടുകരഞ്ഞ് രാജലക്ഷ്‌മി

ചേർപ്പ്: പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ സ്ത്രീകൾ വാവിട്ടുകരഞ്ഞാണ് തങ്ങളുടെ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചത്. അടുത്തുതന്നെ നടക്കാനിരിക്കുന്ന മകളുടെ കല്യാണം നടത്താൻ സ്വരൂപിച്ച പണം നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ രണ്ട് വീട്ടമ്മമാരുടെ ദൈന്യത ഏറെ സങ്കടപ്പെടുത്തുന്നതായിരുന്നു. ഹോട്ടൽ തൊഴിലാളിയായ ഊരകം ചെറുവത്തൂർപറമ്പിൽ രാജേശ്വരി (40), കാട്ടുങ്ങച്ചിറയിലെ രജനി (46) എന്നിവരാണ് തങ്ങളുടെ സമ്പാദ്യം കുറിക്കമ്പനിക്കാർ മുക്കിയതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. ഊരകത്തെ ടി.എൻ.ടി. കുറിക്കമ്പനിക്ക് തൊട്ടടുത്തുള്ള ഹോട്ടലിലാണ് രാജേശ്വരി ജോലി ചെയ്യുന്നത്. ഭർത്താവിന് അസുഖമാണ്. മൂത്തമകളുടെ കല്യാണനിശ്ചയമാണ് അടുത്ത ഞായറാഴ്ച. ഹോട്ടൽജോലിക്ക് കിട്ടുന്ന കൂലിക്കാശും ഇടയ്ക്ക് പലിശയ്ക്ക് പണം വാങ്ങിയുമാണ് കുറി അടച്ചിരുന്നത്. കുറി വട്ടമെത്തി പണം വാങ്ങാനിരിക്കവേയാണ് നെഞ്ചുപിടയുന്ന വാർത്ത അറിയുന്നത്. കാട്ടുങ്ങച്ചിറയിലെ രജനി (46) എന്ന വീട്ടമ്മയുടെ സ്ഥിതിയും ഇതുതന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതിൽ നൂറുകണക്കിന് വീട്ടമ്മമാരുണ്ട്. ഊരകത്തെ കുറിക്കമ്പനിയിൽ മാത്രം 20 ഫീൽഡ് സ്റ്റാഫുകളുണ്ട്. 50 മുതൽ 150 വരിക്കാരെ ചേർത്തവീട്ടമ്മമാരുണ്ട്. 25,000 മുതൽ ആറുലക്ഷം രൂപ വരെ കിട്ടാനുള്ള നൂറുകണക്കിന് ആളുകൾ ഇവർക്കൊപ്പം എത്തിയിട്ടുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷനിൽ മുന്നൂറിലധികം പരാതികളെത്തി. പരാതി നൽകുന്നവരുടെ ഒഴുക്ക് തുടരുന്നു. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമല്ല ദൂരെനിന്നുപോലും ആളുകൾ എത്തുന്നുണ്ട്. 25 വർഷമായി ഇൗ കമ്പനിയിൽ കുറിവെയ്ക്കുന്നവരും പരാതിക്കാരിലുണ്ട്. 17 വർഷമായി കുറിക്കാരെ ചേർത്തഫീൽഡ് സ്റ്റാഫുകളുമുണ്ട്. ഭൂരിഭാഗവും കൂലിപ്പണിക്കാരാണ് കുറിയിൽ ചേർന്നിട്ടുള്ളതെന്ന് ഇവർ പറഞ്ഞു. 5250 രൂപയാണ് മാസശമ്പളമെന്ന് 17 വർഷമായി ജോലി ചെയ്യുന്ന അഞ്ജന എന്ന വീട്ടമ്മ പറഞ്ഞു. കുറിക്കാരെ ചേർത്തതിൽകുറവ് വന്നാൽ ശമ്പളവും കുറയും. കുറി ചേർത്തവനിതകൾ ഇപ്പോൾ വരിക്കാരായ ആളുകൾക്ക് പരാതി നൽകാനും സഹായത്തിനുമായി രാവിലെ മുതൽ സന്ധ്യവരെ പോലീസ് സ്റ്റേഷനിൽ ഇരിക്കേണ്ട സ്ഥിതിയാണ്. ഫീൽഡ് സ്റ്റാഫുകളായ വീട്ടമ്മമാർക്കും കുറിയിൽ വലിയ സംഖ്യ കിട്ടാനുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2GNnfdx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages