'മോദി ഭക്തി' മൂത്ത് വിവാഹിതരായ ദമ്പതികൾ കലഹത്തിൽ; ഭർത്താവിന്റെ 'ഭക്തി' കപടമെന്ന് യുവതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

'മോദി ഭക്തി' മൂത്ത് വിവാഹിതരായ ദമ്പതികൾ കലഹത്തിൽ; ഭർത്താവിന്റെ 'ഭക്തി' കപടമെന്ന് യുവതി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനയാണ് അൽപിക പാണ്ഡെയെയും ജയ്ദേവ് എന്ന ഗുജറാത്തി യുവാവിനെയും ഒന്നിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പേജിൽ മോദിയെ അനുകൂലിച്ച് ജയ്ദേവ് ഇട്ട പോസ്റ്റ് അൽപ്പിക ലൈക്ക് ചെയ്തിരുന്നു. ഈ ലൈക്കാണ് ഇവരെ ജീവിതത്തിൽ ഒന്നിപ്പിച്ചത്. ഡിസംബർ 31 നായിരുന്നു ഇരുവരുടെയും വിവാഹം. നമോ എഗെയ്ൻഎന്ന് എഴുതിയ ടീഷർട്ട് ധരിച്ച് നിൽക്കുന്ന ഇരുവരുടെയും ചിത്രവും പ്രണയ കഥ പറഞ്ഞുകൊണ്ടുള്ള കുറിപ്പും ജയ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. എന്നാൽഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് അൽപ്പിക ഇപ്പോൾരംഗത്തെത്തിയിരിക്കുനകയാണ്. ജയ്ദേവ് തന്റെ അനുവാദമില്ലാതെയാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന് അൽപിക ആരോപിക്കുന്നു. പ്രശസ്തയാകാൻ തന്നെ കരുവാക്കുകയായിവെന്നാണ് അൽപികയുടെ ആരോപണം. തന്നോടുണ്ടായിരുന്ന പ്രണയം പോലും സത്യമാണോ എന്ന് സംശയിക്കുന്നതായും ജയ്ദേവിന്റെ മോദി ഭക്തി പോലും കപടമാണെന്നും അൽപികപറയുന്നു. ജയ്ദേവും കുടുംബവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വീടിന് പുറത്ത് പോകാൻ അനുവാദമില്ലെന്നും ഭർത്താവിന് സംശയരോഗമാണെന്നും ഫോൺ ഉപയോഗിക്കാൻ അനുവാദം വേണമെന്നും അൽപിക പറയുന്നു. സഹികെട്ട് താൻ ആത്മഹത്യ ശ്രമിച്ചിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തുന്നു. ഇതാണോ മോദി ഭക്തിയെന്നും മോദി ഭക്തിയുടെ പേരിൽ ഇങ്ങനെയൊക്കെ ചെയ്യുമോയെന്നും പെൺകുട്ടി ചോദിക്കുന്നു. പ്രണയ കഥ പോലെ തന്നെ പെൺകുട്ടിയുടെ ഈ വെളിപ്പെടുത്തലും സൈബർ ലോകം ഏറ്റെടുത്തുകഴിഞ്ഞു. Content Highlight:couple married love for PM Modi, wife accuses husband of torture


from mathrubhumi.latestnews.rssfeed http://bit.ly/2TrdLrT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages