ചെന്നൈ: നടി ഭാനുപ്രിയയുടെ ചെന്നൈ ടി.നഗറിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായി സമിതി വെളിപ്പെടുത്തി. പെൺകുട്ടികളിൽ ഒരാളുടെ അമ്മയാണ് മകൾക്ക് വേതനം നൽകുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നൽകിയത്. മകളെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാൾ തന്നെയാണ് എത്തിച്ചതെങ്കിൽ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിക്കുന്നു. എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു. നേരത്തെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്.അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പെൺകുട്ടിയ്ക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. ഏജന്റ് മുഖേനെയാണ് പെൺകുട്ടി ഭാനുപ്രിയയുടെ അടുക്കലെത്തുന്നത്. ചെന്നൈയിലെ തന്റെ വീട്ടിലാണ് ഭാനുപ്രിയ പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ പതിനെട്ട് മാസമായി പെൺകുട്ടിക്ക് ഇവർ തുക നൽകിയിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെൺകുട്ടിക്ക് നിഷേധിച്ചതായും പ്രഭാവതി പരാതിയിൽ പറയുന്നു. ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇവർ ചെന്നൈയിലെ താരത്തിന്റെ വീട്ടിൽ എത്തിയത്. എന്നാൽ ഗോപാലകൃഷ്ണൻ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെൺകുട്ടിയയെ വിട്ടു നൽകണമെങ്കിൽ പത്തു ലക്ഷം നൽകണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നൽകിയിട്ടുണ്ട്. തന്റെ വീട്ടിൽ നിന്ന് വസ്തുക്കളും സ്വർണ്ണവുമുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോൾ ചില സാധനങ്ങൾ മാത്രം തിരികെ നൽകുകയും ബാക്കിയുള്ളവ പിന്നീട് നൽകാമെന്ന് പറയുകയുമായിരുന്നു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ പെൺകുട്ടി തന്റെ വീട്ടിൽ നിന്നും മോഷ്ടിച്ചുവെന്നും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും താരം നൽകിയ പരാതിയിൽ പറയുന്നു. ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിർത്തുന്നത് രണ്ടു വർഷം തടവും അൻപതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഭാനുപ്രിയയയ്ക്കും സഹോദരനുമെതിരേ കേസ് എടുത്തതിന് പിന്നലെയാണ് റെയ്ഡ് നടന്നിരിക്കുന്നത്. Content Highlights :3 Minors Found At South Indian Actress BhanupriyasHome Human Trafficking Allegations
from mathrubhumi.latestnews.rssfeed http://bit.ly/2G7x8mV
via
IFTTT
No comments:
Post a Comment