റിപ്പോ നിരക്ക് കുറച്ചു: തല്‍ക്കാലം വായ്പ പലിശ കുറയില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 8, 2019

റിപ്പോ നിരക്ക് കുറച്ചു: തല്‍ക്കാലം വായ്പ പലിശ കുറയില്ല

മുംബൈ: ആർബിഐ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചതുകൊണ്ട് വായ്പ പലിശ ബാങ്കുകൾ ഉടനെ കുറയ്ക്കുമെന്ന് കരുതേണ്ട. 2017 ഓഗസ്റ്റിന് മുമ്പുള്ള നിരക്കിലേയ്ക്ക് റിപ്പോ താഴ്ന്നെങ്കിലും ബാങ്കുകൾ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഈ മാസം അവസാനത്തോടെ ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ട്. അതിനുശേഷം തീരുമാനം അറിയാം. റിപ്പോ നിരക്ക് കുറച്ച ഉടനെ വായ്പ പലിശ കുറയ്ക്കാൻ ബാങ്കുകൾക്കാവില്ല. ആദ്യം നിക്ഷേപ പലിശയിലാണ് കുറവ് വരുത്തുക. മാർജിനൽ കോസ്റ്റ് ഒഫ് ഡെപ്പോസിറ്റ് ബേസ്ഡ് ലെന്റിങ് റേറ്റ് പ്രകാരം നിക്ഷേപ പലിശയിലാണ് ആദ്യം കുറവ് വരുത്തേണ്ടത്. മാർച്ച് അവസാനത്തോടെ മാത്രമെ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കാൻ ബാങ്കുകൾക്ക് കഴിയൂ. മാർച്ച് പാദത്തിന്റെ അവസാനത്തോടെ മാത്രമെ ബാങ്കുകളുടെ ആസ്തി-ബാധ്യതാ സമിതികൾ ചേരൂഎന്നതിനാലാണിത്. ബാങ്കുകൾ നിക്ഷേപ പലിശ അടുത്തകാലത്തൊന്നും കുറയ്ക്കാൻ തയ്യാറാവില്ലെന്നാണ് വിപണിയിൽനിന്ന് ലഭിക്കുന്ന സൂചന. മിക്ക ബാങ്കുകളും വൻതോതിൽ നിക്ഷേപ സമാഹരണത്തിന് ലക്ഷ്യമിട്ടിരിക്കുന്ന സമയമായതിനാലാണിത്. ഈ സാഹചര്യത്തിൽ വായ്പ പലിശയിൽ ബാങ്കുകൾ കുറവ് വരുത്തുമോയെന്ന് കണ്ടറിയണം.


from mathrubhumi.latestnews.rssfeed http://bit.ly/2HZVh0H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages