ഇന്ത്യയില്‍ 2019ല്‍ പത്ത് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

ഇന്ത്യയില്‍ 2019ല്‍ പത്ത് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: 2019ൽ ഇന്ത്യയിൽ പത്ത് ശതമാനം ശമ്പള വർധനയുണ്ടാകുമെന്ന് ആഗോള കൺസൾട്ടിങ് കമ്പനിയായ കോൺഫെറിയുടെ റിപ്പോർട്ട്. അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയുടെ ഫലമായാണ് ഏഷ്യയിലെതന്നെ ഏറ്റവും ഉയർന്ന ശമ്പള വർധന ഇന്ത്യയിലുണ്ടാകുന്നതെന്നും കോൺഫെറിയുടെ റിപ്പോർട്ടിൽ പറയുന്നു. ശമ്പള വർധനയോടൊപ്പംതന്നെ പണപ്പെരുപ്പം അഞ്ച് ശതമാനമായി ഉയരുമെന്നും കോൺഫെറി വ്യക്തമാക്കുന്നു. ഇത് കിഴിച്ചാൽ ശരാശരി ശമ്പള വർധന അഞ്ച് ശതമാനമാകും. 2018ൽ ഒമ്പത് ശതമാനം ശമ്പള വർധനയും 4.7 ശതമാനം പണപ്പെരുപ്പവുമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. 110 രാജ്യങ്ങളിലെ 25,000ത്തിലേറെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 20 ദശലക്ഷത്തോളം പേരുടെ ശമ്പളവിവരങ്ങൾ പരിശോധിച്ചാണ് കോൺഫെറി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ ശരാശരി വേതന വർധനവ് 2.6 ശതമാനമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 2.8 ശതമാനമായിരുന്നു. ചൈനയിൽ 3.2 ശതമാനവും വിയറ്റ്നാമിൽ 4.8 ശതമാനവും സിംഗപ്പൂരിൽ മൂന്ന് ശതമാനവും ഇൻഡൊനീഷ്യയിൽ 3.7 ശതമാനവും ജപ്പാനിൽ 0.6 ശതമാനവും ശമ്പള വർധനയുണ്ടാകുമെന്നാണ് കോൺഫെറി പ്രവചിക്കുന്നത്. കിഴക്കൻ യൂറോപ്പിൽ ആറ് ശതമാനം ശമ്പളവർധനയുണ്ടാകുമെങ്കിലും പണപ്പെരുപ്പം കിഴിച്ചാൽ രണ്ട് ശതമാനം വളർച്ചയേ ഉണ്ടാവുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. Content Highlights:Report says salaries in India expected to increase 10 percent in 2019


from mathrubhumi.latestnews.rssfeed http://bit.ly/2D8pc0Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages