കോഴിക്കോട് വീണ്ടും ഫുട്‌ബോള്‍ ആവേശം; ആരോസിനെതിരേ ഗോകുലം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

കോഴിക്കോട് വീണ്ടും ഫുട്‌ബോള്‍ ആവേശം; ആരോസിനെതിരേ ഗോകുലം

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിലെ മോശം പ്രകടനത്തിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ ഗോകുലം കേരളാ എഫ്.സി. ശനിയാഴ്ച ഇന്ത്യൻ യുവനിര ആരോസിനെതിരേ ഇറങ്ങും. വൈകീട്ട് അഞ്ചിന് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ റിയൽ കശ്മീരിനോട് തോറ്റതോടെ(1-0) പട്ടികയിൽ ഗോകുലം പത്താംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കനത്ത മഞ്ഞുവീഴ്ചയിലും മഴയിലുമാണ് ശ്രീനഗറിൽ കശ്മീർ ടീമിനെ ഗോകുലം നേരിട്ടത്. തോറ്റെങ്കിലും പ്രതികൂലസാഹചര്യത്തിൽ പൊരുതി നിൽക്കാനായത് ഗോകുലത്തിന് പ്രതീക്ഷ നൽകുന്നു. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മത്സരശേഷം കളിക്കാർ ദിവസങ്ങളോളം ശ്രീനഗറിൽ കുടുങ്ങി. തുടർന്ന് ഐസോളുമായി കോഴിക്കോട് പത്തിന് നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ മികച്ച പ്രകടനത്തോടെ പട്ടികയിൽ ഏഴാം സ്ഥാനത്തെങ്കിലും എത്താനാവുമെന്ന് ഗോകുലം ടെക്നിക്കൽ ഡയറക്ടർ ഗിഫ്റ്റ് റെയ്ഖാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. സൂപ്പർ കപ്പ് യോഗ്യതയാണ് ടീം ലക്ഷ്യമിടുന്നത്. 15 മത്സരങ്ങളിൽ രണ്ട് ജയമാണ് ഗോകുലത്തിന് നേടാനായത്. ആറു കളികൾ സമനിലയിൽ അവസാനിച്ചപ്പോൾ ഏഴെണ്ണത്തിൽ തോൽവി വഴങ്ങി. ഇന്ത്യയുടെ അണ്ടർ-17 ലോകകപ്പ് ടീമിലെ ഒട്ടേറെ കളിക്കാരെ അണിനിരത്തുന്ന ആരോസ് 17 കളികളിൽനിന്ന് 16 പോയന്റുമായി ഏഴാം സ്ഥാനത്താണ്. ഏവേ മത്സരത്തിൽ ഗോകുലം ആരോസിനോട് തോറ്റിരുന്നു(20). ടീം ഓരോ മത്സരംകഴിയുന്തോറും മെച്ചപ്പെട്ടു വരുകയാണെന്നും ഗോകുലത്തിനെതിരേ വിജയം ആവർത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ആരോസ് പരിശീലകൻ ഫ്ളോയ്ഡ് പിന്റൊ പറഞ്ഞു. Content Highlights: I League 2019 Football Golkulam FC vs Indian Arrows


from mathrubhumi.latestnews.rssfeed http://bit.ly/2DIDs0v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages