ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണ്, ഉത്തരം പറയണമെന്ന് മമതാ ബാനര്‍ജി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണ്, ഉത്തരം പറയണമെന്ന് മമതാ ബാനര്‍ജി

കൊൽക്കത്ത: 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം രഹസ്യാന്വേഷണ വീഴ്ചയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊല്ലപ്പെട്ട സൈനികരോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. എന്ത് കൊണ്ടാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തെന്നും രാഷ്ട്രീയ നേതാക്കൾ മരിച്ചാൽ ദുഃഖമാചരിക്കില്ലേയെന്നും അവർ ചോദിച്ചു. ദേശീയ ബഹുമതിയുടെ ഭാഗമായി കുറഞ്ഞപക്ഷം ജീവത്യാഗം ചെയ്ത സൈനികർക്കായി 72 മണിക്കൂർ ദുഃഖാചരണം നടത്തണം. സർക്കാരും രാഷ്ട്രീയ പാർട്ടികളും മുൻനിശ്ചയിച്ച പരിപാടികൾ മാറ്റിവെക്കണം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു പദ്ധതി ഉദ്ഘാടനം ചെയ്തതിൽ ഞാൻ ഖേദിക്കുന്നുവെന്നും മമത പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി എന്താണെന്നും മമത ചോദ്യം ചെയ്തു. യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള താത്പര്യം ഞങ്ങൾക്കുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണ്. എങ്ങനെ ഇത്രയധികം ജവാൻമാർ കൊല്ലപ്പെടാനിടയായി. ഭീകരവാദികൾ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയി. തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്റേത് മാത്രമല്ല. ജനങ്ങളുടേതാണ് ചോദ്യമെന്നും അവർ പറഞ്ഞു. യഥാർത്ഥത്തിൽ ഇതൊരു രഹസ്യാന്വേഷണ പരാജയമാണ്. എനിക്കറിയുന്ന നിരവധി സൈനികരുമായി ഞാൻ സംസാരിച്ചു. രഹസ്യാന്വേഷണപരാജയമാണെന്ന് അവരെല്ലാം ഉറപ്പിച്ചു പറയുന്നു. എന്തുക്കൊണ്ട് ഇത്രയധികം വാഹനങ്ങൾ ഒരുമിച്ച് സഞ്ചരിച്ചുവെന്നും മമത ചോദിച്ചു. സൈനികർക്കെതിരെ ആക്രമണം നടത്തിയ ഭീകരവാദികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് സൂക്ഷമമായ അന്വേഷണം വേണം. മറ്റു സൈനികർക്ക് ആത്മവീര്യം നൽകുന്നതിന് ശക്തമായ നടപടിയെടുത്തേ തീരൂവെന്നും അവർ ആവശ്യപ്പെട്ടു. Content Highlights:What Was The National Security Adviser Doing? Mamata Banerjee on Pulwama Attack


from mathrubhumi.latestnews.rssfeed http://bit.ly/2X7qmTm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages