മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റക്കും മാഞ്ചെസ്റ്റർ യുണൈറ്റഡിനും ജയം. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ കരുത്തരായ ആഴ്സനലിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. സെർജിയോ അഗ്യൂറോ നേടിയ തകർപ്പൻ ഹാട്രിക്കാണ് സിറ്റിക്ക് ആധികാരിക ജയം സമ്മാനിച്ചത്. മത്സരത്തിന്റെ ആദ്യം മിനിറ്റിൽ തന്നെ വലകുലുക്കിയ അഗ്യൂറോ 44, 61 മിനിറ്റുകളിലും സ്കോർ ചെയ്ത് ഹാട്രിക് തികച്ചു. വിജയത്തോടെ ടോട്ടൻഹാമിൽ നിന്ന് രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചുപിടിക്കാനും അവർക്കായി. ന്യൂകാസിലിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ആദ്യമിനിട്ടിൽ തന്നെ ഗോൾ നേടിയ അഗ്യൂറോ ഇത്തവണയും തുടക്കത്തിൽ തന്നെ സ്കോർ ചെയ്യുകയായിരുന്നു. 11-ാം മിനിറ്റിൽ ലൊറെന്റ് കൊഷിയൽനി ഹെഡറിലൂടെ ആഴ്സണലിനെ ഒപ്പമെത്തിച്ചെങ്കിലും രണ്ടു ഗോളുകൾ കൂടി സ്കോർ ചെയ്ത അഗ്യൂറോ സിറ്റിയുടെ വിജയമുറപ്പിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരുഗോളിന് മറികടന്ന മാഞ്ചെസ്റ്റർ യുണൈറ്റഡ് ലീഗിൽ അഞ്ചാം സ്ഥാനത്തെത്തി. ലെസ്റ്ററിനെതിരേ പോൾ പോഗ്ബയുടെ പാസിൽ നിന്നും ഒമ്പതാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ ഏകഗോൾ നേടിയത്. ലെസ്റ്റർ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് ലഭിച്ച പന്ത് കണ്ണടച്ച് തുറക്കും മുമ്പ് മികച്ച പാസിലൂടെ റാഷ്ഫോർഡിന്റെ കാലിൽ എത്തിക്കാൻ പോഗ്ബയ്ക്കായി. പിഴവൊന്നും കൂടാതെ താരം പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. പുതിയ കോച്ച് സോൾഷ്യറിനു കീഴിൽ കഴിഞ്ഞ 10 മത്സരങ്ങൾക്കിടെ യുണൈറ്റഡിന്റെ ഒമ്പതാം വിജയമാണിത്. Content Highlights:english premier league win for manchester city and manchester united
from mathrubhumi.latestnews.rssfeed http://bit.ly/2BhZOWm
via
IFTTT
No comments:
Post a Comment