യൂട്യൂബും ഗെയിമുകളും കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ സൂക്ഷിക്കുക; അവരെ നഷ്ടമാകാതിരിക്കാന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 28, 2019

യൂട്യൂബും ഗെയിമുകളും കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ സൂക്ഷിക്കുക; അവരെ നഷ്ടമാകാതിരിക്കാന്‍

ഒരിടവേളയ്ക്ക് ശേഷം മോമോ ചലഞ്ച് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. യൂട്യൂബ് കിഡ്സ് ഉൾപ്പടെയുള്ള കുട്ടികൾക്കായുള്ള ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ മോമോ ചലഞ്ചുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളെ ആത്മഹത്യയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണിവയെന്നും റിപ്പോർട്ടുകൾ പറയുന്നു. കുട്ടികൾക്ക് എങ്ങനെ സ്വന്തം ജീവനെടുക്കാം എന്നതിനുള്ള നിർദേശങ്ങളാണ് നൽകുന്നത്. യൂട്യൂബ് കിഡ്സ് പോലുള്ള കുട്ടികൾക്കായുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് ഇത് പ്രചരിക്കുന്നത്. ജപ്പാനീസ് ആർട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശിൽപത്തിന്റെ മുഖമാണ് ഈ വീഡിയോകൾക്കൊപ്പം മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമിൽ തന്നെ കുട്ടികളിൽ ഭീതി ജനിപ്പിക്കുന്നു നിരവധി കുട്ടികൾ മോമോ ചലഞ്ചുമായി ബന്ധപ്പെട്ട വീഡിയോകളുടെ ഇരയായിട്ടുണ്ടെന്ന് വിദേശ മാധ്യമ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ യൂറ്റായിലുള്ള ടൂലയിലുള്ള സാറാ മർഖാം എന്ന മാതാവ് തന്റെ മകൻ നിരന്തരമായി ദുഃസ്വപ്നം കാണ്ടു ഭയപ്പെടുന്നതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് മോമോ വീഡിയോകളെ കുറിച്ച് ശ്രദ്ധയിൽപെടുന്നത്. മോമോയെ കുറിച്ച് പലയിടങ്ങളിൽ നിന്നും കേട്ടുപരിചയിക്കുന്ന കുട്ടികൾ അവയെ കുറിച്ച് ഓൺലൈനിൽ തിരയുകയാണ്. ഗൂഗിൾ വോയ്സ് സെർച്ച് സംവിധാനം വഴി കുട്ടികൾക്ക് ഇതിന് എളുപ്പം സാധിക്കുന്നു. ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സാറയുടെ മകൻ മോമോ എന്ന കഥാപാത്രത്തെ ആദ്യമായി കാണുന്നത്. എന്നാൽ അതിന് ശേഷം ആ രൂപം അവന്റെ മനസിനെ പിന്തുടരുകയായിരുന്നു. മോമോ വീഡിയോ കണ്ട് ഒരു അഞ്ചുവയസുകാരി തന്റെ മുടിമുറിച്ചുവെന്ന് ഡെയ്ലിമെയിൽ റിപ്പോർട്ടിൽ പറയുന്നു. മുടി മുറിക്കാനും കഴുത്തിൽ കത്തിവെക്കാനും സ്വയം തീ കൊളുത്താനുമെല്ലാം ഇത്തരം വീഡിയോകൾ പ്രേരിപ്പിക്കുന്നുണ്ട്. മോമോ നിങ്ങളെ കൊല്ലാൻ പോവുകയാണ് (momo going to kill you) എന്ന വരികളുള്ള ഒരു പാട്ടും യൂട്യൂബിലുണ്ട്. ഒരു കുട്ടിയുടെ ശബ്ദത്തിലാണ് ഈ പാട്ട് പ്രചരിക്കുന്നത്. എളുപ്പം സ്വാധീനിക്കപ്പെടാവുന്നവരാണ് കുട്ടികളെന്ന് ശിശു മാനസികാരോഗ്യവിദഗ്ദനായ ഡഗ്ലസ് ഗോൾഡ്സ്മിത്ത് പറഞ്ഞു. യൂട്യൂബ് പോലുള്ള വെബ്സൈറ്റുകളിൽ ഇത്തരം വീഡിയോ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ, നിരവധി കുട്ടികൾ ഇതിനോടകം ഈ വീഡിയോയുടെ ഇരയായിട്ടുണ്ടാവും. കുട്ടികൾ എന്തെല്ലാം ആണ് ഓൺലൈനിൽ കാണുന്നതെന്ന് സ്ഥിരമായി നിരീക്ഷണം. ഓൺലൈനിൽ കുട്ടികൾ സുരക്ഷിധരാണെന്ന് കരുതരുത്. അവർ സുരക്ഷിതരല്ല. മാതാപിതാക്കൾ അവരുടെ ഓൺലൈൻ ഉപയോഗത്തിന് മേൽനോട്ടം നൽകുന്നതാണ് നല്ലത്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം വാട്സാപ്പ് വഴി മോമോ ചലഞ്ച് പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അജ്ഞാത നമ്പറുകളിൽ നിന്നും മോമോയുടെ മുഖ ചിത്രത്തോടുകൂടി വരുന്ന സന്ദേശങ്ങൾ ആളുകളെ കെണിയിലാക്കുകയും അപകടകരമായ പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. പറയുന്ന കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഹാക്കിങ് ഉൾപടെയുള്ള ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. യൂട്യൂബ് വഴി മോമോ വീണ്ടും പ്രചരിക്കാൻ തുടങ്ങിയതോടെ അമേരിക്കയിലെ നിരവധി സ്കൂളുകൾ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്ട. Content Highlights:Viral MoMo Challenge encouraging child suicide terrifies Utah kids


from mathrubhumi.latestnews.rssfeed https://ift.tt/2H3KEaU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages