ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് കാലത്ത് ചെയ്തതുപോലെ രാജ്യധർമ്മം പാലിക്കുന്നില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ രൂക്ഷ വിമർശനം. ആന്ധ്രപ്രദേശ് സന്ദർശനത്തിനിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ചന്ദ്രബാബു നായിഡു പൊതുപണം രാഷട്രീയ പ്രചാരണത്തിനായി ധൂർത്തടിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇതിനു മറുപടിയുമായാണ് ചന്ദ്രബാബു രംഗത്തെത്തിയിരിക്കുന്നത്. "ഗുജറാത്ത് കലാപ കാലത്ത് രാജ്യധർമ്മം പാലിച്ചില്ലെന്ന് മുമ്പ് വാജ്പേയി പറഞ്ഞിരുന്നു. അതുപോലെ തന്നെ ആന്ധ്രാ വിഷയത്തിലും രാജ്യധർമ്മം പാലിക്കപ്പെട്ടില്ല.നമുക്ക് അവകാശപ്പെട്ടത് നിഷേധിക്കപ്പെടുകയാണ്. കിട്ടാത്തവ എങ്ങനെ വാങ്ങിക്കാം എന്ന് നമുക്കറിയാം", ചന്ദ്രബാബു നായിഡു പ്രതിഷേധ സ്വരത്തിൽ പറഞ്ഞു. തെലങ്കാന രൂപവത്കരിച്ചപ്പോൾ ആന്ധ്രപ്രദേശിന് കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ഇന്ന്ന്യൂഡൽഹിയിൽ നിരാഹാര സമരം തുടങ്ങുകയാണ്. ഒരു ദിവസം നീണ്ടു നിൽക്കുന്ന നിരാഹാര സമര പന്തലിലാണ് മോദിക്കെതിരേ അദ്ദേഹം വിമർശനമുന്നയിച്ചത്. പ്രധാനമന്ത്രി ആന്ധ്രപ്രദേശിൽ നടത്തിയ റാലിയുടെ അടുത്ത ദിവസമാണ് സമരം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നിരാഹാര സമരത്തിന് പിന്തുണയർപ്പിച്ച് സമരപന്തലിലെത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തോട് അവഗണനയിൽ പ്രതിഷേധിച്ച്ചന്ദ്രബാബു നായിഡു എൻഡിഎ സഖ്യം വിടുന്നത്. content highlights:PM Didnt Follow Raj Dharma, Says Chandrababu Naidu
from mathrubhumi.latestnews.rssfeed http://bit.ly/2GhVXwN
via
IFTTT
No comments:
Post a Comment