ജിസാൻ (സൗദി അറേബ്യ): മലയാളിയെ ജിസാനിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. രണ്ടു മാസം മുമ്പ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയ തിരുവനന്തപുരം വർക്കല ചാലുവിള പുതുവൽ പുത്തൻവീട്ടിൽ രാജൻ-ലത ദമ്പതികളുടെ മകൻ മഹേഷ് (22) ആണ് മരിച്ചത്. ജിസാൻ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ അല്റ്യാന് സമീപം ഖാമിലയിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ റജിത. മകൾ വൈഗ. സഹോദരങ്ങൾ കവിത, അശ്വതി.മൃതദേഹം ജിസാൻ പ്രിൻസ്നാസർ ബിൻ മുഹമ്മദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights: Malayali, Suicide, Jizan, Mahesh
from mathrubhumi.latestnews.rssfeed http://bit.ly/2SwKmzo
via
IFTTT
No comments:
Post a Comment