കേരളത്തിലെ സ്റ്റാർട്ടപ്പുകളിലെത്തും 1,000 കോടിയുടെ നിക്ഷേപം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

കേരളത്തിലെ സ്റ്റാർട്ടപ്പുകളിലെത്തും 1,000 കോടിയുടെ നിക്ഷേപം

കൊച്ചി:കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ അടുത്ത നാലു വർഷത്തിനുള്ളിൽ 1,000 കോടിയില്പ രം രൂപയുടെ നിക്ഷേപത്തിന് അവസരമൊരുങ്ങുന്നു. യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സ്, എക്സീഡ് ഇലക്ട്രോൺ ഫണ്ട്, ഇന്ത്യൻ ഏഞ്ചൽ നെറ്റ്വർക്, സ്പെഷ്യൽ ഇൻസെപ്റ്റ് ഫണ്ട് എന്നീ നാലു നിക്ഷേപക സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ ഇതിനായി ചുമതലപ്പെടുത്തി. കൊച്ചിയിൽ നടന്ന 'സീഡിങ് കേരള' സംഗമത്തിനിടെ സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ അറിയിച്ചതാണ് ഇക്കാര്യം. ഏഞ്ചൽ, വെഞ്ച്വർ ക്യാപിറ്റൽ (വി.സി.) നിക്ഷേപകരിൽ നിന്നായിരിക്കും ഫണ്ട് എത്തുക. നഷ്ടസാധ്യത കണക്കിലെടുക്കാതെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിവിധ വികസന ഘട്ടങ്ങളിൽ നടത്തുന്ന നിക്ഷേപത്തിനാണ് ഏഞ്ചൽ നിക്ഷേപം എന്നു പറയുന്നത്. ധനപരമായ നിക്ഷേപത്തിനു പുറമെ വിദഗ്ദ്ധ പങ്കാളിത്തവും ഏഞ്ചൽ നിക്ഷേപത്തിൻറെ പരിധിയിൽ വരും. ഏഞ്ചൽ, വി.സി. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ 'ഫണ്ട് ഓഫ് ഫണ്ട്' മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. വർഷം 15 കോടി രൂപയാണ് സംസ്ഥാന സർക്കാർ നിക്ഷേപമായി നൽകുക. ആദ്യ ഘട്ടത്തിൽ ലഭിച്ച അഭൂതപൂർവമായ പ്രതികരണത്തെ തുടർന്ന് അടുത്ത നാലു വർഷത്തേക്ക് 60 കോടി രൂപയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചത്. ഏഞ്ചൽ-വി.സി. നിക്ഷേപകർ ഇതിൽനിന്ന് എത്ര ഉയർന്ന തുകയുടെ നിക്ഷേപ വാഗ്ദാനമാണ് നൽകുന്നതെന്നതായിരുന്നു മാനദണ്ഡം. നാല് ഫണ്ടുകൾ ചേർന്ന് 1,000 കോടിയില്പരം രൂപയുടെ നിക്ഷേപ സാധ്യതകളാണ് നൽകിയതെന്ന് ഐ.ടി. സെക്രട്ടറി പറഞ്ഞു. ഈ ഫണ്ടുകളെയാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ തിരഞ്ഞെടുത്തത്. അടുത്ത നാലു വർഷത്തിനുള്ളിൽ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നിക്ഷേപം നടത്തണമെന്നതാണ് കരാർ. അതിനാൽ തന്നെ 250-300 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂർണമായും ബഹിരാകാശ മേഖലയിലെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളിൽ മാത്രമായിരിക്കും എക്സീഡ് ഫണ്ട് നിക്ഷേപിക്കുക. അർബുദരോഗ ചികിത്സ, ദുരന്ത നിവാരണം തുടങ്ങി പ്രത്യേക പ്രമേയത്തിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുമെന്നും ഐ.ടി. സെക്രട്ടറി പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപത്തിൻറെ അപര്യാപ്തത നാല് ഫണ്ടുകളെ തിരഞ്ഞെടുത്തതിലൂടെ പരിഹരിച്ചതായി കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. സജി ഗോപിനാഥ് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ കൂടുതൽ വിപണി കേന്ദ്രീകൃതമായ പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നിക്ഷേപ ശേഷിയുള്ള സമൂഹത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് രണ്ട് വർഷം മുമ്പ് 'സീഡിങ് കേരള' എന്ന പരിപാടി സർക്കാർ ആരംഭിച്ചത്. കേരളത്തിനു പുറത്തുള്ള ഏഞ്ചൽ നിക്ഷേപകരെ പരിചയപ്പെടുത്തുന്നതായിരുന്നു ആദ്യ രണ്ട് സീഡിങ് കേരള പരിപാടികളും. എന്നാൽ, നിക്ഷേപ ശേഷിയുള്ള കേരളത്തിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പ് മേഖലയുമായി പരിചയപ്പെടുത്തുന്നതായിരുന്നു 'സീഡിങ് കേരള'യുടെ മൂന്നാം ഘട്ടം.


from mathrubhumi.latestnews.rssfeed http://bit.ly/2Sug6oP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages