ന്യൂഡൽഹി: മധ്യപ്രദേശിലെ ഖൻദേവയിൽ പശുവിനെ കൊന്നമൂന്ന് പേർക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ സംഭവമാണിത്. ഖൻദേവയിലെ രാജു നദീം, ഷക്കീൽ എന്നിവരാണ് മോഘട്ട് പോലീസിന്റെ പിടിയിലായത്. ഒരു പ്രതി ഒളിവിലാണ്. മൂന്ന് ദിവസം മുൻപാണ്ഖൻദേവയ്ക്ക് സമീപമുള്ള മോഘട്ടിൽ പശുവിനെ കശാപ്പ് ചെയ്തവിവരം പോലീസിന് ലഭിച്ചത്. പോലീസ് പരിശോധനയ്ക്കെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. Content Highlights:NSA Slapped Against 3 Accused of Cow Slaughter in Madhya Pradesh
from mathrubhumi.latestnews.rssfeed http://bit.ly/2Gve29A
via
IFTTT
No comments:
Post a Comment