പുനഃപരിശോധനാ ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി; മറ്റു ഹര്‍ജികള്‍ രണ്ടുമണിക്ക് -Live Updates - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

പുനഃപരിശോധനാ ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി; മറ്റു ഹര്‍ജികള്‍ രണ്ടുമണിക്ക് -Live Updates

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നു. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹർജികളും ഹൈക്കോടതിയിൽനിന്ന് കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസർക്കാരിന്റെ അപേക്ഷയുമാണ് പുനഃപരിശോധനാ ഹർജികൾക്കൊപ്പം കേൾക്കുന്നത്. ബുധനാഴ്ച രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. Live Updates കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. രണ്ടുമണിക്ക് വാദം പുനഃരാരംഭിക്കും പുനഃപരിശോധനാ ഹർജികളിലെ വാദം പൂർത്തിയായി.ശബരിമലയിൽ ഹൈക്കോടതി നിയമിച്ച മേൽനോട്ട സമിതിയുടെ ആവശ്യമില്ല. നിലവിൽ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടെന്ന് വിജയ് ഹസാരിക. സർക്കാരിന്റെ ട്രാൻസ്ഫർ ഹർജിയിൽ വാദം. സർക്കാരിന് വേണ്ടി വിജയ് ഹസാരിക. സർക്കാരിന്റെ വാദം പൂർത്തിയായി. ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശം, വിലക്ക് ഭരണഘടനാ ലംഘനം-സർക്കാർ. ഇപ്പോഴത്തെ അവസ്ഥയിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ. ആചാരങ്ങളിൽ വിവേചനം പാടില്ലെന്ന ഭരണഘടനാതത്വം ലംഘിക്കുന്നതായിരുന്നു യുവതി പ്രവേശന വിലക്ക്- സർക്കാർ. രാമകൃഷ്ണ മഠവും, ശിരൂർ മഠവും പ്രത്യേക വിഭാഗങ്ങളെന്നുംആചാരങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും സർക്കാർ. ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവം ഉണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാൻ കഴിയില്ല.തിരുപ്പതി,പുരി ജഗന്നാഥ് ക്ഷേത്രങ്ങൾ ഒന്നും പ്രത്യേകവിഭാഗം അല്ലെന്നും സർക്കാരിനു വേണ്ടി ജയ്ദീപ് ഗുപ്ത. ആചാര കാര്യത്തിൽ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാൻ ഉള്ള ശ്രമമെന്നും സർക്കാർ. അയ്യപ്പഭക്തർ പ്രത്യേക വിഭാഗം അല്ലെന്ന് വിധിയിൽ പറയുന്നുണ്ടെന്ന് സർക്കാർ. സർക്കാരിന്റെ വാദം തുടങ്ങി. ജയ്ദീപ് ഗുപ്തയാണ് വാദിക്കുന്നത്.വിധി പുനഃപരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് സർക്കാർ. അടുത്ത ഒന്നര മണിക്കൂർ എതിർഭാഗത്തിന്റെ വാദം കേൾക്കുമെന്ന് കോടതി. ഹർജിക്കാരുടെ വാദം കഴിഞ്ഞു. ബാക്കിയുള്ള ഹർജിക്കാരോട് വാദം എഴുതിത്തരാൻ കോടതി ആവശ്യപ്പെട്ടു. വാദം പറയാൻ ഉണ്ടെങ്കിൽ പറയൂ. ഇല്ലെങ്കിൽ അവസാനിപ്പിക്കൂവെന്ന് അഡ്വ. നേടുമ്പാറയോട് ചീഫ് ജസ്റ്റിസ്. അഡ്വ. മാത്യൂസ് നേടുമ്പാറ വാദം ആരംഭിച്ചു. തന്ത്രിയുടെ സത്യവാങ്മൂലത്തിൽ ഉള്ള വസ്തുതകളെ കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വി കെ ബിജു. അഭിഭാഷകരെ ശാന്തരാക്കാൻ കേസ് ഫയൽ എടുത്ത് ഡെസ്കിൽ അടിച്ച് ചീഫ് ജസ്റ്റിസ്. അയ്യപ്പസേവാ സമാജത്തിനു വേണ്ടി കൈലാസ് നാഥ് പിള്ള വാദിക്കുന്നു. നൈഷ്ഠിക ബ്രഹ്മചര്യത്തിൽ വാദം ഉന്നയിച്ച് സായി ദീപക്. അഭിഭാഷകർ തമ്മിൽ വീണ്ടും ബഹളം. കോടതിയലക്ഷ്യം എടുക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്. പന്തളം രാജകുടുംബത്തിന് വേണ്ടി സായ് ദീപക് വാദം ആരംഭിച്ചു വാദത്തിനിടെ അഭിഭാഷകർ തമ്മിൽ തർക്കം. ഇങ്ങനെ പെരുമാറിയാൽ വാദം നിർത്തുമെന്ന് ചീഫ് ജസ്റ്റിസ്. ശബരിമല വിധി രാജ്യത്തെ മറ്റു ക്ഷേത്രങ്ങൾക്കും ബാധകമായേക്കും- ഗോപാൽ സുബ്രഹ്മണ്യൻ. ഉഷ നന്ദിനിക്കു വേണ്ടി ഗോപാൽ ശങ്കര നാരായണൻ വാദിക്കുന്നു. അയ്യപ്പനെ സൂഫിസവുമായി കൂട്ടിച്ചേർത്തത് തെറ്റെന്ന് മോഹൻ പരാശരൻ. ബി ജെപി നേതാവ് രാധാകൃഷണമേനോന് വേണ്ടി മോഹൻ പരാശരൻ വാദം തുടങ്ങി. വെങ്കടരാമന്റെ വാദം പൂർത്തിയായി. ഒരേ വാദങ്ങൾ ആവർത്തിക്കപ്പെടുന്നു. ഒന്നോ രണ്ടാ ആളുകളെ കൂടി കേൾക്കും. കൂടുതൽ സമയം കളയാൻ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് അന്ധവിശ്വാസമായിരിക്കും. അതിനെ യുക്തിവാദം കൊണ്ട് അളക്കാനാവില്ല-വെങ്കട രാമൻ. യുവതീപ്രവേശന വിലക്ക് ലിംഗ വിവേചനം അല്ല. ക്ഷേത്രത്തിൽ പോകാത്തവർ എല്ലാം തൊട്ടുകൂടാത്തവർ അല്ലെന്ന് വെങ്കടരാമൻ.കേരളാ ഹൈക്കോടതി ഇപ്പോഴും ദേവ പ്രശ്നത്തിനു പ്രാധാന്യം നൽകിയാണ് ആചാരകാര്യങ്ങളിൽ തീരുമാനം പറയുന്നത്. ആചാരം മാറ്റുമ്പോൾ ദേവപ്രശ്നം നടത്തണം-വെങ്കടരാമൻ.കോടതി ഇടപെടൽ മതാചാരത്തെ ബാധിക്കും. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമെന്ന് വെങ്കടരാമൻ. ഹർജിഭാഗത്തിനു വേണ്ടി മദ്രാസ് ഹൈക്കോടതിയിൽനിന്നുള്ള മുതിർന്ന അഭിഭാഷകൻ വെങ്കട രാമൻ വാദം ആരംഭിച്ചു. വെങ്കട് രമണിയുടെ വാദം പൂർത്തിയായി. ആചാരം എന്തെന്ന് കോടതി തീരുമാനിക്കരുത്- വെങ്കട് രമണി. ഹർജിക്കാർക്കു വേണ്ടി അഭിഭാഷകൻ വെങ്കട് രമണി വാദം തുടങ്ങി. നാഫ്ടെയുടെ വാദം കഴിഞ്ഞു. ജസ്റ്റിസ് ഇന്ദു മൽഹോത്രട്രാവൻകൂർ ഹിന്ദു റിലീജിയസ് നിയമ പുസ്തകത്തിന്റെ കോപ്പി ചോദിച്ചു. കോടതിവിധിയിൽ വിശ്വാസികൾ അസ്വസ്ഥർ-നാഫ്ടെ. ആചാരം വേണോവേണ്ടയോ എന്ന് ആ സമുദായം അല്ലെങ്കിൽ വിഭാഗം തീരുമാനിക്കട്ടെ. കോടതി ഇടപെടൽ വേണ്ടെന്നും നാഫ്ടെ. ദൈവം ഇല്ലെന്നു ചിലർ പറയുമ്പോൾ. മറ്റു ചിലർ ഉണ്ടെന്നു പറയുന്നു-നാഫ്ടെ തർക്കമില്ലാതെ നൂറ്റാണ്ടുകളായി ശബരിമലയിൽ ഉണ്ടായിരുന്ന ആചാരമാണിത്. ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നു നാഫ്ടെ. ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം എന്നിവർക്കു വേണ്ടി ശേഖർ നാഫ്ടെ വാദം തുടങ്ങി. സിങ്വിയുടെ വാദം പൂർത്തിയായി ഇന്ത്യയിൽ നിരവധി ആചാരങ്ങൾ ഉണ്ട്. അതെല്ലാം ഭരണഘടന വെച്ചു അളക്കാൻ കഴിയില്ലെന്നും സിങ്വി. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തെ പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമെന്നും സിങ്വി. ജാതിയുടെ അടിസ്ഥാനത്തിലല്ല ഇവിടെ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വാഭാവത്തിന് അനുസൃതമായാണെന്നും സിങ്വി. പൗരാവകാശ നിയമം ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങൾക്കു അനുസൃതം ആകണമെന്നും സിങ്വി മധുര മീനാക്ഷി ക്ഷേത്ര കേസ് നോക്കണമെന്നും സിങ്വി ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കില്ല. പ്രത്യേകപ്രായക്കാർക്ക് മാത്രമാണ് പ്രവേശന വിലക്ക്. അതു പ്രതിഷ്ടയുടെ സ്വഭാവം കാരണമെന്നും സിങ്വി.​ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താൽ എല്ലാ വൈരുധ്യങ്ങളും പരിഹരിക്കപ്പെടും. അതു കോടതി പരിഗണിച്ചില്ലെന്ന് സിങ്വി. ഇപ്പോൾ ഹാജരാകുന്നത് മുൻ ദേവസ്വം ബോർഡ് ചെയർമാനു വേണ്ടിയെന്നു സിങ്വി സിങ്വി നേരത്തെ ബോർഡിന് വേണ്ടി ഹാജരായിരുന്നുവെന്ന് ദ്വിവേദി. സിങ്വി ഹാജരാകുന്നതിനെ എതിർത്ത് ദേവസ്വം ബോർഡ് അഭിഭാഷകൻ രാകേഷ് ദ്വിവേദി. പ്രയാർ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്വി വാദം ആരംഭിച്ചു. ഗിരിയുടെ വാദം പൂർത്തിയായി. തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളിൽ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ വലിയ പ്രത്യാഖാതം ഉണ്ടാക്കിയെന്നും ഗിരി പറഞ്ഞു. യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും ഗിരി. പ്രാർഥിക്കാൻ എത്തുന്ന ആൾ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്ന് ഗിരി. യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും ഗിരി. ആരാധനാലയങ്ങളിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല. പ്രാർത്ഥിക്കാനാണെന്നും ഗിരി. മതപരമായ കാര്യങ്ങളിൽ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്ന് ഗിരി. തന്ത്രിക്ക് പ്രത്യേക അവകാശം ഉണ്ട്. പ്രതിഷ്ടയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതി പ്രവേശന വിലക്കെന്ന് ഗിരി. തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നരിമാൻ. ശബരിമല തന്ത്രിക്കുവേണ്ടി വി വി ഗിരിയുടെ വാദം ആരംഭിച്ചു. പരാശരന്റെ വാദം പൂർത്തിയായി. മനുഷ്യനെന്ന പരിഗണന നൽകാതെ വരുമ്പോൾ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നതെന്ന് പരാശരൻ. ഇതൊരു ഉഭയ കക്ഷി തർക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കും-പരാശരൻ. തൊട്ടുകൂടായ്മക്ക് യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടായ്മ കുറ്റമാണ്. എന്നാൽ എന്താണ് തൊട്ടുകൂടായ്മ എന്നു നിർവചിക്കണമെന്നും പരാശരൻ. യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരൻ. ആചാരങ്ങൾ അത്രമേൽ അസംബന്ധം ആയാൽ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരൻ. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരൻ. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തിൽ ഊന്നി പരാശരന്റെ വാദം. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമെന്നും പരാശരൻ. എന്നാൽ മറ്റു കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും പുനഃപരിശോധനാ ഹർജികളിൽ ഊന്നി വാദമുന്നയിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശം. 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി പരാശരന്റെ വാദം. എൻ എസ് എസിനു വേണ്ടി കെ പരാശരനാണ് വാദം ആരംഭിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2ScsAC9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages