ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണ്: സിങ് വി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണ്: സിങ് വി

ന്യൂഡൽഹി: ശബരിമല സയൻസ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി സുപ്രീംകോടതിയിൽ. പൗരാവകാശ നിയമം ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങൾക്കു അനുസൃതം ആകണമെന്നുംമധുര മീനാക്ഷി ക്ഷേത്ര കേസ് വിധി പ്രസ്താവംശ്രദ്ധിക്കണമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കില്ല. പ്രത്യേക പ്രായക്കാർക്ക് മാത്രമാണ് പ്രവേശന വിലക്ക്. ജാതിയുടെ അടിസ്ഥാനത്തിലുമല്ല ഇവിടെ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വാഭാവത്തിന് അനുസൃതമായാണെന്നും സിങ്വി. ഇന്ത്യയിൽ നിരവധി ആചാരങ്ങൾ ഉണ്ട്. അതെല്ലാം ഭരണഘടന വെച്ച്അളക്കാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താൽ എല്ലാ വൈരുധ്യങ്ങളും പരിഹരിക്കപ്പെടും. അത് പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമെന്നും സിങ്വി കോടതിയിൽ പറഞ്ഞു. അതേ സമയം സിങ്വി ഹാജരാകുന്നതിനെ എതിർത്ത് ദേവസ്വം ബോർഡ് അഭിഭാഷകൻ രാകേഷ് ദ്വിവേദി രംഗത്തുവന്നിരുന്നു. സിങ്വി നേരത്തെ ബോർഡിന് വേണ്ടി ഹാജരായിരുന്നുവെന്ന് ദ്വിവേദി ചൂണ്ടിക്കാട്ടി. Content Highlights:Manu Abhishek singhvi On Court For Sabarimala Women Entry


from mathrubhumi.latestnews.rssfeed http://bit.ly/2GboRyz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages