മുംബൈ: ഹോളി ആഘോഷങ്ങളുടെ അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 101 പോയന്റ് ഉയർന്ന് 38487ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തിൽ 11553ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 948 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 541 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, എൽആന്റ്ടി, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, ഒഎൻജിസി, ടിസിഎസ്, മാരുതി സുസുകി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഐഒസി, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ലോഹം എന്നിവ ഒഴികെയുള്ള സെക്ടറുകളിലെ ഓഹരികൾ നേട്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2TVyFDl
via
IFTTT
No comments:
Post a Comment