പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസിൽ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ തട്ടാരുതൊടി പ്രകാശനാണ് അറസ്റ്റിലായത്. പരാതി നൽകിയ യുവതി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലും ആദ്യ മൊഴി ആവർത്തിച്ചു എന്നാണ് സൂചന. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ജൂണിൽ ചെർപ്പുളശ്ശേരി സി.പി.എം ഓഫീസിൽവെച്ച് പ്രകാശൻ പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.മജിസ്ട്രേറ്റിന് മുന്നിലും യുവതി ഈ മൊഴി ആവർത്തിച്ചുവെന്നാണ് അറിയുന്നത്. പോലീസിന് നൽകിയ മൊഴിയിൽ വൈരുദ്ധ്യം തോന്നിയതിനെ തുടർന്നാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. 2018ൽ കോളേജ് വിദ്യാർഥിനിയായ യുവതി കോളേജ് മാഗസിനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും ഇതിൽ സഹായിച്ച യുവാവാണ് പീഡിപ്പിച്ചതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരുന്നത്. മാഗസിൻ തയ്യാറാക്കുന്നതിനിടെ തനിക്ക് ശീതളപാനീയം നൽകി മയക്കിയാണ് പീഡിപ്പിച്ചതെന്നും മൊഴിയിൽ പറയുന്നു. ചെർപ്പുളശ്ശേരിയിൽ മെക്കാനിക്കാണ് പ്രകാശൻ. ഇയാൾ കോളേജ് വിദ്യാഭ്യാസം നേടിയിട്ടുമില്ല. പെൺകുട്ടിയെ അറിയാമെന്നും അടുപ്പമുണ്ടെന്നും പ്രകാശൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി ഓഫീസിൽ പെൺകുട്ടിക്കൊപ്പം പോയിട്ടില്ലെന്ന് ഇയാൾ പറയുന്നു. ഈ സാഹചര്യത്തിൽ പെൺകുട്ടി മൊഴിയിൽ ഉറച്ചുനിൽക്കുന്നത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. യുവതിയെ നേരിട്ട് കണ്ട്പോലീസ് വിവരങ്ങൾ ശേഖരിക്കും. പ്രകാശന് പാർട്ടി ബന്ധമില്ലെന്ന് സി.പി.എം തുടക്കം മുതലേ ആവർത്തിച്ചിരുന്നു. എന്നാൽരഹസ്യ മൊഴിയിലും പെൺകുട്ടി ആരോപണം ആവർത്തിച്ചതോടെ സി.പി.എമ്മും പ്രതിരോധത്തിലാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഡാലോചനയെന്ന് സംശയിക്കുന്നതായി സി.പി.എം നേതൃത്വം പറയുന്നു. content highlights:Cherpulaserry Sexual Assault, Accused Arrested
from mathrubhumi.latestnews.rssfeed https://ift.tt/2JwyZEo
via
IFTTT
No comments:
Post a Comment