12 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളായി; തോമസ് പുറത്ത്, പകരം ഹൈബി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 17, 2019

12 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളായി; തോമസ് പുറത്ത്, പകരം ഹൈബി

ന്യൂഡൽഹി: വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര ഒഴികെ 12 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായി. എറണാകുളത്ത് സിറ്റിങ് എം.പി. കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ തീരുമാനിച്ചു. മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരും പട്ടികയിലില്ല. കാസർകോട് അപ്രതീക്ഷിതമായി രാജ്മോഹൻ ഉണ്ണിത്താൻ സീറ്റുനേടി. ഹൈബി ഈഡന് സീറ്റുനൽകിയതിനെതിരേ ശക്തമായ പ്രതിഷേധവുമായി കെ.വി. തോമസ് രംഗത്തെത്തി. സിറ്റിങ് എം.പി.മാരിൽ തനിക്കുമാത്രം സീറ്റു നിഷേധിച്ചതിൽ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാലു മണ്ഡലങ്ങളിൽ ആരെ സ്ഥാനാർഥികളാക്കണമെന്നകാര്യത്തിൽ ശനിയാഴ്ച അർധരാത്രിയിലും നേതാക്കൾക്കിടയിൽ സമവായമായില്ല. അതിനാൽ, അന്തിമപട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രാത്രി ഏഴുമണിയോടെ 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. വടകരയിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനെ മത്സരിപ്പിക്കാനായിരുന്നു ഉച്ചയ്ക്ക് സ്ക്രീനിങ് കമ്മിറ്റിയിലെ തീരുമാനം. രാത്രി ഒമ്പതുമണിയോടെ സോണിയാഗാന്ധിയുടെ വീട്ടിൽ തിരഞ്ഞെടുപ്പുകമ്മിറ്റി യോഗത്തിനുശേഷം രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും 13 ഇടങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിച്ചതായും അറിയിച്ചു. അരമണിക്കൂറിനുള്ളിൽ പട്ടിക പുറത്തുവിടുമെന്ന് പറഞ്ഞെങ്കിലും രാത്രി വൈകിയും പ്രഖ്യാപിച്ചില്ല. വടകരയിൽ സി.പി.എം. സ്ഥാനാർഥി പി. ജയരാജനെ എതിരിടാൻ വിദ്യാ ബാലകൃഷ്ണൻ മതിയോ എന്ന സംശയം അവസാനനിമിഷം ഉയർന്നതോടെയാണിത്. വയനാട്ടിൽ ടി. സിദ്ദിഖിനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനും സീറ്റു നൽകണമെന്ന് 'എ' ഗ്രൂപ്പ് ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. എം.ഐ. ഷാനവാസിന്റെ മണ്ഡലമായ വയനാട് തങ്ങളുടേതാണെന്ന് 'ഐ' ഗ്രൂപ്പും വ്യക്തമാക്കി. കെ.പി. അബ്ദുൾ മജീദിന്റെ പേര് ഇവിടെ ഉയർന്നുവന്നു. ആലപ്പുഴയിൽ പരിഗണനയിലുള്ള ഷാനിമോൾ ഉസ്മാനും ഇവിടെ സീറ്റിനായി അവകാശമുന്നയിച്ചു. ഇതോടെ ചർച്ച എങ്ങുമെത്തിയില്ല. തുടർന്ന് സമവായശ്രമം എ.കെ. ആന്റണിയുടെ വീട്ടിലായി. ഒത്തുതീർപ്പെന്ന നിലയിൽ വയനാട്ടിൽ വി.വി. പ്രകാശിന്റെ പേര് ഈ സമയം ഉയർന്നുവന്നു. തിരഞ്ഞെടുപ്പു കമ്മിറ്റിയോഗത്തിലും ഇക്കാര്യത്തിൽ ധാരണയിലെത്താനായില്ല. ആന്ധ്രയിലുള്ള ഉമ്മൻചാണ്ടിയുമായി കൂടുതൽ ചർച്ചനടത്തിയേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനുപുറമേ ആറ്റിങ്ങലിൽ പരിഗണിക്കുന്ന അടൂർ പ്രകാശിന്റെയും പേരുള്ളതിനാൽ ഈ മണ്ഡലങ്ങളിലും തീരുമാനം അനിശ്ചിതത്വത്തിലായി. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക തിരുവനന്തപുരം ശശി തരൂർ മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് പത്തനംതിട്ട ആന്റോ ആന്റണി ഇടുക്കി ഡീൻ കുര്യാക്കോസ് എറണാകുളം ഹൈബി ഈഡൻ തൃശ്ശൂർ ടി.എൻ. പ്രതാപൻ ചാലക്കുടി ബെന്നി ബെഹന്നാൻ ആലത്തൂർ രമ്യ ഹരിദാസ് പാലക്കാട് വി.കെ. ശ്രീകണ്ഠൻ കോഴിക്കോട് എം.കെ. രാഘവൻ കണ്ണൂർ കെ. സുധാകരൻ കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ content highlights: congress candidate list 2019 lok sabha election


from mathrubhumi.latestnews.rssfeed https://ift.tt/2FgJ586
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages